ഷാർജ : വാഹനാപകടത്തിൽ മരണപ്പെട്ട പത്തനംതിട്ട സ്വദേശി ജിജിൻ എബ്രഹാമിന്റെ മൃതദേഹം ഇന്ന് സ്വദേശത്തേക്ക് കൊണ്ടുപോയി. കഴിഞ്ഞ ദിവസം രാത്രി 9 മണിക്ക് ഷാർജയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ജിജിന്റെ മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകുന്നത്.
സുഹൃത്തിന്റെ റൂമിൽ നിന്ന് ഭക്ഷണം കഴിച്ചു കഴിഞ്ഞതിന് ശേഷം താമസ സ്ഥലത്തേക്ക് തിരികെ മടങ്ങവേ പിന്നിൽ നിന്ന് എത്തിയ വാഹനം ജിജിനെ ഇടിക്കുകയായിരുന്നു. തുടർന്നാണ് മരണം സംഭവിക്കുന്നത്.
യുഎഇയിലെ യാബ് ലീഗൽ സർവീസിന്റെ സിഇഒയും സാമൂഹ്യ പ്രവർത്തകനുമായ സലാംപാപ്പിനിശ്ശേരി, സാമൂഹ്യ പ്രവർത്തകൻ നിഹാസ് ഹാഷിം കല്ലറ എന്നിവരുടെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായാണ് നിയമ നടപടികൾ പൂർത്തീകരിച്ചുകൊണ്ട് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ സാധിച്ചത്.