തിരുവനന്തപുരം : രാജ്യത്തുടനീളമുള്ള ടി.ബി രോഗികളെ സഹായിക്കാനും സമയാസയമത്തുള്ള ചികിത്സ ലഭ്യമാക്കാനും രോഗമുക്തരാക്കാനും ലക്ഷ്യമിട്ട് നടപ്പാക്കുന്ന പ്രധാനമന്ത്രി ടി.ബി മുക്ത് അഭിയാന്റെ ഭാഗമായി നിക്ഷയ് മിത്രാ ക്ഷയരോഗ നിവാരണ പരിപാടിയുമായി കിംസ്ഹെല്‍ത്ത്. നാഷണല്‍ ട്യൂബര്‍കുലോസിസ് എലിമിനേഷന് പ്രോഗ്രാമും (എന്‍.ടി.ഇ.പി) സ്റ്റേറ്റ് ടി.ബി സെല്ലും ഡി.ടി.സിയുമായി സഹകരിച്ച് കിംസ്ഹെല്‍ത്ത് സി.എസ്.ആര് നടത്തുന്ന പരിപാടിയുടെ ഉദ്ഘാടനം തിരുവനന്തപുരം കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ ജെറോമിക് ജോര്‍ജ്ജ് നിര്‍വ്വഹിച്ചു. പരിപാടിയുടെ ലോഞ്ചിന്റെ ഭാഗമായി ജില്ലാ കലക്ടര്‍ക്ക് പോഷകാഹാര കിറ്റ് കൈമാറി.
ആദ്യ ഘട്ടമെന്ന നിലയില്‍ തിരുവനന്തപുരം ജില്ലയിലെ 150 ടി ബി രോഗികള്‍ക്കാണ് സാമൂഹിക പ്രതിബദ്ധതാ പരിപാടിയുടെ ഭാഗമായി കിംസ്ഹെല്‍ത്ത് എന്‍.ടി.ഇ.പിയുമായി ചേര്‍ന്ന് സഹായം നല്‍കുക. സി.ഇ.ഒ – കിംസ്ഹെല്‍ത്ത് (കാന്‍സര്‍ സെന്റര്‍& സി.എസ്.ആര്) രശ്മി ആയിഷ, കിംസ്ഹെല്‍ത്ത് റസ്പിറേറ്ററി മെഡിസിന് കണ്‍സള്‍ട്ടന്റ് ഡോ. അജയ് രവി, കിംസ്ഹെല്‍ത്ത് ഇന്ഫെക്ഷന് കണ്ട്രോള് ആയിഷ മുബാറക്, ഡബ്ല്യു.എച്ച്.ഒ കണ്‍സള്‍ട്ടന്റ് കേരള ഡോ. അപര്‍ണ മോഹന്‍, ജില്ലാ ടി.ബി ഓഫീസര്‍ ഡോ. വല്‍സല തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.