ലോകോത്തര നിലവാരത്തിൽ കൊടക്ക്-പുല്ലേല ഗോപീചന്ദ് ബാഡ്മിന്റണ്‍ അക്കാദമി പ്രവർത്തനമാരംഭിച്ചു

ഹൈദരാബാദ്:  കൊടക്ക് മഹീന്ദ്ര ബാങ്ക് ലിമിറ്റഡും (കെഎംബിഎല്‍ ബാങ്ക്) പുല്ലേല ഗോപീചന്ദ് ബാഡ്മിന്റണ്‍ ഫൗണ്ടേഷനും തെലങ്കാനയിലെ ഗച്ചിബൗളിയില്‍ ലോകോത്തര ബാഡ്മിന്റണ്‍ പരിശീലന കേന്ദ്രമായ “കൊടക്ക് പുല്ലേല ഗോപീചന്ദ് ബാഡ്മിന്റണ്‍ അക്കാദമി” പ്രവർത്തനം ആരംഭിച്ചു. അത്യന്താധുനിക ബാഡ്മിന്റണ്‍ കേന്ദ്രം കെഎംബിഎല്ലിന്റെ സ്‌പോര്‍ട്‌സിനു വേണ്ടിയുള്ള കോര്‍പ്പറേറ്റ് സാമൂഹിക ഉത്തരവാദിത്ത (സിഎസ്ആര്‍) പ്രോജക്റ്റിന്റെ ഭാഗമാണ്.

 

ബാങ്കും ഗോപീചന്ദും സംയുക്തമായി രൂപം നല്‍കിയ വീക്ഷണത്തിന്റെ ഭാഗമായി വികസിപ്പിച്ചെടുത്ത ഈ കേന്ദ്രം ഇന്ത്യക്ക് ബാഡ്മിന്റണ്‍ മേഖലയില്‍ ഇനിയും ഏറെ പൊന്‍തൂവലുകള്‍ ചാര്‍ത്തിക്കൊടുക്കുവാന്‍ ലക്ഷ്യമിട്ടു കൊണ്ടുള്ളതാണ്. ഈ ബാഡ്മിന്റണ്‍ പരിശീലന കേന്ദ്രത്തില്‍ അത്യാധുനികമായ അടിസ്ഥാന സൗകര്യങ്ങളും മറ്റും ലഭ്യമാണെന്ന് മാത്രമല്ല, ഇവിടെ വളര്‍ന്ന് വരുന്നവരും പ്രശസ്തിയിലേക്ക് ഉയര്‍ന്നവരുമായ കായിക താരങ്ങള്‍ക്ക് ഒരുപോലെ ഏറ്റവും മികച്ച രീതിയിലുള്ള പരിശീലനം നല്‍കാന്‍ പ്രാപ്തരായ അന്താരാഷ്ട്ര പരിശീലകരും ഉണ്ടായിരിക്കും.