തേനി: തേനി ബോഡിനായ്ക്കന്നൂരില്‍ പിഞ്ചുകുഞ്ഞിനെ നായ്ക്കള്‍ കടിച്ചു കൊന്നു. ആറു മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെയാണ് നായ്ക്കള്‍ കടിച്ചു കൊന്ന നിലയില്‍ കണ്ടെത്തിയത്. ഓടയില്‍ കുഞ്ഞിന്റെ മൃതദേഹാവശിഷ്ടം കണ്ട നാട്ടുകാര്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
ബോഡിനായ്ക്കന്നൂര്‍ ടൗണ്‍ പോലീസ് എത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തേനി സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റി. കുട്ടിയെ ഉപേക്ഷിച്ചതാണോയെന്ന് സംശയം ഉയരുന്നുണ്ട്. മാതാപിതാക്കള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.