തിരുവനന്തപുരം: മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡ് വിപുലമായി ആഘോഷിക്കാൻ കേന്ദ്രസർക്കാർ തയാറെടുക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് 100 ചോദ്യങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ഡിവൈഎഫ്ഐ. മൻ കി ബാത്തും മുൻകൂട്ടി തയാറാക്കിയ സ്ക്രിപ്റ്റഡ് ചോദ്യോത്തരങ്ങളും മാത്രമാണ് പ്രധാനമന്ത്രി ഇഷ്ടപ്പെടുന്നതെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എ.എ.റഹീം പറഞ്ഞു.
പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനത്തോടനുബന്ധിച്ച് ഏപ്രില്‍ 23, 24 തീയതികളില്‍ 100 ചോദ്യങ്ങളുമായി 14 ജില്ലകളിലും ലക്ഷക്കണക്കിന് യുവാക്കള്‍ സംഗമിക്കുമെന്ന് എ.എ റഹീം എം.പി അറിയിച്ചു. 100 ചോദ്യങ്ങളില്‍ ഏതെങ്കിലും ഒന്നിനെങ്കിലും മോദി ഉത്തരം പറയണമെന്നും റഹീം ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയോടുള്ള 100 ചോദ്യങ്ങളുടെ പട്ടികയും ക്യുആര്‍ കോഡ് വഴി റഹീം പുറത്തുവിട്ടിട്ടുണ്ട്.
ഇന്ത്യയുടെ പ്രധാനമന്ത്രി ഒരു വാർത്താ സമ്മേളനം പോലും നടത്താതെ കടന്നുപോയത് 9 വർഷമാണ്. ചോദ്യങ്ങളെ അഭിമുഖീകരിക്കാത്ത, റേഡിയോ പ്രഭാഷണം മാത്രം നടത്തുന്ന ഒരു പ്രധാനമന്ത്രി ലോക രാഷ്ട്രീയ നേതാക്കൾക്കു തന്നെ അദ്ഭുതമായിരിക്കും.
സ്ക്രിപ്റ്റഡ് സംവാദമല്ല, മൻ കി ബാത്തുമല്ല. കൃത്യമായ ചോദ്യങ്ങൾ. ഉത്തരമുണ്ടോ പ്രധാനമന്ത്രി?. ഏപ്രിൽ 23, 24 തീയതികളിൽ കേരളത്തിലെ 14 ജില്ലകളിലുമായി ലക്ഷക്കണക്കിന് യുവാക്കൾ ചോദ്യങ്ങളുമായി സംഗമിക്കും. ഇവയിൽ ഏതെങ്കിലും ഒരു ചോദ്യത്തിനെങ്കിലും ഉത്തരം പറയണം. കാമ്പുള്ള ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ജനം ആഗ്രഹിക്കുന്നത്.– റഹീം കുറിച്ചു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
സ്‌ക്രിപ്റ്റഡ് സംവാദമല്ല,
മന്‍ കി ബാത്തുമല്ല.
കൃത്യമായ ചോദ്യങ്ങള്‍.
ഉത്തരമുണ്ടോ പ്രധാനമന്ത്രി??
മന്‍ കി ബാത്തിന്റെ നൂറാം എപ്പിസോഡ്
വിപുലമായി ആഘോഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുകയാണ്.
ചോദ്യങ്ങളെ അഭിമുഖീകരിക്കാത്ത,
റേഡിയോ പ്രഭാഷണം മാത്രം നടത്തുന്ന ഒരു പ്രധാനമന്ത്രി ലോക രാഷ്ട്രീയ നേതാക്കള്‍ക്ക് തന്നെ അത്ഭുതമായിരിക്കും.
ഇന്ത്യയുടെ പ്രധാനമന്ത്രി
ഒരു വാര്‍ത്താ സമ്മേളനം പോലും നടത്താതെ 9 വര്‍ഷങ്ങളാണ് കടന്ന് പോയത്.
മന്‍ കി ബാത്തും,മുന്‍കൂട്ടി തയ്യാറാക്കിയ സ്‌ക്രിപ്റ്റഡ് ചോദ്യോത്തരങ്ങളും മാത്രമാണ് പ്രധാനമന്ത്രി ഇഷ്ടപ്പെടുന്നത്.ഇതു രണ്ടും വളരെ എളുപ്പമുള്ള കാര്യവുമാണ്.എന്നാല്‍ യഥാര്‍ത്ഥ ചോദ്യങ്ങളെ കേള്‍ക്കാനും മറുപടി പറയാനും പ്രയാസമാണ്.
യഥാര്‍ത്ഥ ചോദ്യങ്ങളെ ഭയക്കുന്ന പ്രധാനമന്ത്രിയോട്
100 ചോദ്യങ്ങള്‍ ചോദിക്കുകയാണ് ഡിവൈഎഫ്‌ഐ യിലൂടെ കേരളത്തിന്റെ യുവത.
പ്രധാനമന്ത്രി ഇന്ത്യയിലെ ജനങ്ങളോട് ഉത്തരം പറയേണ്ട 100 ചോദ്യങ്ങള്‍ .രാജ്യത്തിലെ ഓരോ പൗരനും പ്രധാനമന്ത്രിയോട് ചോദിയ്ക്കാന്‍ ആഗ്രഹിക്കുന്ന ചോദ്യങ്ങള്‍.
കേരളം സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രിയോട് കേരളത്തിന്റെ യുവത ഈ ചോദ്യങ്ങള്‍ ഉറക്കെ ചോദിക്കുകയാണ്.
തെരുവിലെങ്ങും ചോദ്യങ്ങള്‍.
ഈ ചോദ്യങ്ങളുമായി 23,24 തീയതികളില്‍ കേരളത്തിലെ 14 ജില്ലകളിലുമായി ലക്ഷക്കണക്കിന് യുവാക്കള്‍ സംഗമിക്കും.
ഇവയില്‍ ഏതെങ്കിലും ഒരു ചോദ്യത്തിന്
എങ്കിലും ഉത്തരം പറയണം.
കാമ്പുള്ള ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് ജനം ആഗ്രഹിക്കുന്നത്.
#ProudKerala സാമൂഹിക പുരോഗതിയില്‍
രാജ്യത്തിന് മാതൃകയായ കേരളം.അഭിമാനമായ കേരളത്തിന്റെ യവ്വനം ഇന്ന് ഇവിടെ ചോദിച്ചു തുടങ്ങുന്ന ഈ ചോദ്യങ്ങള്‍ നാളെ രാജ്യമെങ്ങും മുഴങ്ങും.
ഉത്തരമുണ്ടോ പ്രധാനമന്ത്രി???
പ്രധാനമന്ത്രിയോടുള്ള
നൂറ് ചോദ്യങ്ങള്‍
ഈ QR കോഡില്‍..