തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം കണക്കിലെടുത്ത് തിരുവനന്തപുരം നഗരത്തിൽ സുരക്ഷ വർധിപ്പിച്ചു. ഇതിന്റെ ഭാഗമായി തമ്പാനൂർ കെഎസ്ആർടിസി ഡിപ്പോ 25 ന് രാവിലെ എട്ടു മുതൽ 11 വരെ അടച്ചിടും.
അന്നേദിവസം തമ്പാനൂർ ബസ് സ്റ്റാൻഡിലെ ഷോപ്പിംഗ് കോംപ്ലക്സിലെ എല്ലാ കടകൾക്കും ഓഫീസുകൾക്കും രാവിലെ 11ന് ശേഷം മാത്രമാണ് പ്രവർത്തനാനുമതി. പാർക്കിംഗിലുള്ള വാഹനങ്ങൾ 24 ന് ഒഴിപ്പിക്കും.
25 രാവിലെ 11 വരെ കെഎസ്ആർടിസിയുടെ എല്ലാ സർവീസുകളുകളും വികാസ് ഭവൻ ഡിപ്പോയിൽ നിന്നായിരിക്കും. ഇന്ന് ചേർന്ന കെഎസ്ആർടിസി ഉന്നത ഉദ്യോഗസ്ഥരുടെയും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെയും യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്.
പ്രധാനമന്ത്രിക്ക് സുരക്ഷ ഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇടപെട്ടിരുന്നു. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി ഇത് സംബന്ധിച്ച വിശദാംശങ്ങൾ തേടിയിരുന്നു. കൊച്ചിയില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് ശക്തമായ സുരക്ഷ ഒരുക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.