തിരുവനന്തപുരം: വന്ദേ ഭാരത് എക്സ്പ്രസിന്റെ സമയക്രമത്തിലും സ്റ്റോപ്പുകളിലും അന്തിമ തീരുമാനമായി. തിരുവനന്തപുരത്ത് നിന്ന് 5.20 ന് പുറപ്പെടുന്ന വണ്ടിക്ക് ഷൊർണൂരിലും സ്റ്റോപ്പ് അനുവദിച്ചു. ചെങ്ങന്നൂരിലും തിരൂരിലും സ്റ്റോപ്പ് അനുവദിച്ചിട്ടില്ല. ഫ്ലാഗ് ഓഫ് ചടങ്ങിൽ പ്രധാനമന്ത്രിക്കൊപ്പം റെയിൽവേ മന്ത്രിയും പങ്കെടുക്കും. നേമം, കൊച്ചുവേളി ടെർമിനലുകളുടെ ഉദ്ഘാടനം ഇതോടൊപ്പം നടക്കും. വന്ദേഭാരതിന്റെ വേഗത തിരുവനന്തപുരം – ഷൊർണൂർ വരെ വർദ്ധിപ്പിക്കുന്നതിനുള്ള പണികളുടെ ഉദ്ഘാടനവും അന്ന് തന്നെ നടക്കും.
തിരുവനന്തപുരത്ത് നിന്ന് രാവിലെ 5.20-ന് പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 1.25-ന് കാസര്‍കോട്ട് എത്തും. 8.05 മണിക്കൂറാണ് വന്ദേഭാരതിന്റെ റണ്ണിങ് ടൈം. കാസര്‍കോട് നിന്ന് ഉച്ചയ്ക്ക് 2.30-നാണ് തിരുവനന്തപുരത്തേക്കുള്ള സര്‍വീസ്. രാത്രി 10.35-ന് തിരുവനന്തപുരത്തെത്തും.
ഷൊര്‍ണൂറില്‍ കൂടി വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിച്ചു. ഇതുസംബന്ധിച്ച് റെയില്‍വേ ബോര്‍ഡ് ഉത്തരവിറക്കി. ഇതോടെ ആകെ സ്‌റ്റോപ്പുകളുടെ എണ്ണം ഒമ്പതായി. വ്യാഴാഴ്ചകളില്‍ സര്‍വീസ് ഉണ്ടാവില്ലെന്നും അറിയിപ്പുണ്ട്. എറണാകുളം ടൗണില്‍ മൂന്ന് മിനിറ്റും മറ്റ് സ്റ്റേഷനുകളില്‍ രണ്ടുമിനിറ്റുമാണ് വന്ദേഭാരത് നിര്‍ത്തുക.
വന്ദേ ഭാരത് എക്സ്പ്രസ് യാത്ര ചെയ്യുമ്പോൾ ഒരു ട്രെയിനും പിടിച്ചിടില്ലെന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ് പറഞ്ഞു. സ്റ്റോപ്പുകൾ കൂടുതൽ വേണമെന്ന ആവശ്യം റെയിൽവേക്ക് മുന്നിലുണ്ട്. കേരളത്തിലെ ട്രെയിനുകളിൽ പഴയ ബോഗികൾക്ക് പകരം പുതിയ ബോഗികൾ വേണമെന്ന ആവശ്യം റെയിൽവേക്ക് മുന്നിലുണ്ട്. പ്രധാനമന്ത്രിയുടെ കേരള സന്ദർശനം പലരെയും അസ്വസ്ഥതപ്പെടുത്തുന്നുണ്ട്. ഇന്റലിജൻസ് റിപ്പോർട്ട് ചോർന്നതിൽ അന്വേഷണം വേണം. കേരളത്തിൽ സിപിഎമ്മിന് ബദൽ എൻഡിഎ ആണെന്ന് തെളിഞ്ഞു. പ്രധാനമന്ത്രി പറഞ്ഞ രാഷ്ട്രീയ മാറ്റം കേരളത്തിൽ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിവിധ സ്റ്റേഷനുകളും സമയക്രമവും
തിരുവനന്തപുരം- കാസര്‍കോട് (ട്രെയിന്‍ നമ്പര്‍- 20634)
തിരുവനന്തപുരം: 5.20
കൊല്ലം: 6.07
കോട്ടയം: 7.25
എറണാകുളം: 8.17
തൃശൂര്‍: 9.22
ഷൊര്‍ണൂര്‍: 10.02
കോഴിക്കോട്: 11.03
കണ്ണൂര്‍: 12.03
കാസർകോട്:1.25
കാസര്‍കോട്- തിരുവനന്തപുരം (ട്രെയിന്‍ നമ്പര്‍- 20633)
കാസര്‍കോട്: 2.30
കണ്ണൂര്‍: 3.28
കോഴിക്കോട്: 4.28
ഷൊര്‍ണൂര്‍: 5.28
തൃശൂര്‍: 6.03
എറണാകുളം: 7.05
കോട്ടയം: 8.00
കൊല്ലം: 9.18
തിരുവനന്തപുരം: 10.35