ലണ്ടൻ: യുകെ ഉപപ്രധാനമന്ത്രിയായി ഒലിവർ ഡൗഡനെ നിയമിച്ചു. ഡൊമിനിക് റാബിന്റെ രാജിക്ക് പിന്നാലെയാണ് ഒലിവർ ഡൗഡനെ യുകെ ഡെപ്യൂട്ടി പ്രധാനമന്ത്രിയായി നിയമിച്ചത്. എംപി അലക്സ് ചോക്ക് നീതിന്യായ മന്ത്രിയായും തെരഞ്ഞെടുക്കപ്പെട്ടു.
ഒലിവർ ഡൗഡൻ നിലവിൽ ഋഷി സുനക്കിന്റെ സർക്കാരിൽ കാബിനറ്റ് ഓഫീസ് മന്ത്രിയാണ്. അദ്ദേഹം മുമ്പ് ഋഷി സുനക്കിന്റെ കൺസർവേറ്റീവ് പാർട്ടിയുടെ ചെയർമാനായിരുന്നു, എന്നാൽ കഴിഞ്ഞ ജൂണിൽ പാർട്ടിക്ക് രണ്ട് ഉപതിരഞ്ഞെടുപ്പ് പരാജയത്തെത്തുടർന്ന് ആ സ്ഥാനം രാജിവച്ചു.
നേരത്തെ, ഉപപ്രധാനമന്ത്രി, നീതിന്യായ മന്ത്രി എന്നീ സ്ഥാനങ്ങൾ റാബ് വഹിച്ചിരുന്നു. ജീവനക്കാരോട് മോശമായി പെരുമാറിയെന്ന ആരോപണത്തില്‍ കുറ്റക്കാരനെന്ന് തെളിഞ്ഞതിനെ തുടര്‍ന്നായിരുന്നു റാബിന്റെ രാജി. ട്വിറ്ററിലൂടെയാണ് രാജിവിവരം റാബ് പുറത്തുവിട്ടത്.
റാബിന്റെ രാജി പ്രധാനമന്ത്രി റിഷി സുനക് അംഗീകരിച്ചു.
റാബിനെതിരെ ഏറെക്കാലമായി ജീവനക്കാരിൽ നിന്നും പരാതികൾ ഉയർന്നിരുന്നു. ഉപപ്രധാനമന്ത്രിയുടെ പെരുമാറ്റത്തെക്കുറിച്ച് മുതിർന്ന ഉദ്യോഗസ്ഥരുൾപ്പെടെയാണ് പരാതിയുമായി രംഗത്തെത്തിയത്.