ചെന്നൈ: മദ്രാസ് ഐഐടിയിൽ രണ്ടാംവർഷ ബിടെക് വിദ്യാർഥി ആത്മഹത്യ ചെയ്തു. മധ്യപ്രദേശ് സ്വദേശി കേദാർ സുരേഷിനെയാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കെമിക്കൽ എൻജിനീയറിങ് വിഭാഗം വിദ്യാർഥിനിയാണ്.
മദ്രാസ് ഐഐടിയിൽ ഈ വർഷത്തെ നാലാമത്തെ ആത്മഹത്യയാണിത്. നേരത്തെ, ഈ മാസം പശ്ചിമബംഗാളില്‍ നിന്നുള്ള ഗവേഷണ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. മാര്‍ച്ചില്‍ ആന്ധ്രാ സ്വദേശിയായ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയും ഫെബ്രുവരിയില്‍ മഹാരാഷ്ട്ര സ്വദേശിയായ ഗവേഷണ വിദ്യാര്‍ഥിയും ജീവനൊടുക്കിയിരുന്നു.