ന്യൂഡല്‍ഹി: ഡല്‍ഹി സാകേത് കോടതിയില്‍ യുവതിക്കു നേരെ വെടിയുതിർത്ത അക്രമിയെ പോലീസ് പിടികൂടി. ഹരിയാനയിലെ ഫരീദാബാദിൽനിന്നാണ് പിടികൂടിയത്. ഇയാളുടെ പേര്‍ വിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. ഇയാളെ വിശദമായി ചോദ്യംചെയ്ത് വരികയാണ്.
സാകേത് കോടതിയിലെ അഭിഭാഷക ബ്ലോക്കിൽ രാവിലെ പത്തരയോടെയാണ് വെടിവയപ്പ് ഉണ്ടായത്. നിക്ഷേപം ഇരട്ടിയാക്കാമെന്ന് പറഞ്ഞ് പണം തട്ടിയെന്നാരോപിക്കപ്പെടുന്ന യുവതി ഉൾപ്പെടെ രണ്ടുപേർക്കാണ് വെടിയേറ്റത്. അഞ്ച് തവണ ഇവർക്കു നേരെ അക്രമി വെടിയുതിർത്തു. വയറ്റിലും കൈയിലുമാണ് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ഡിസംബറിൽ സസ്പെൻഡ് ചെയ്യപ്പെട്ട അഭിഭാഷകൻ കാമേശ്വർ പ്രസാദ് ആണ് കോടതി വളപ്പിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. അഭിഭാഷക വേഷത്തിലെത്തിയ ഇയാൾ യുവതിയെ ലക്ഷ്യം വെച്ച് അഞ്ചു റൗണ്ട് വെടിവെച്ചു. യുവതിയുടെ വയറിലും കയ്യിലുമായി മൂന്നുതവണ വെടിയേറ്റു. യുവതിയെ കൂടാതെ മറ്റൊരാൾക്കും വെടിയേറ്റു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്ന് പോലീസ് വ്യക്തമാക്കി.
സംഭവത്തിൽ സുരക്ഷ വീഴ്ച്ച ഇല്ലെന്നാണ് പോലീസിന്റെ വിശദീകരണം.