ന്യൂയോർക്ക്: പത്ത് ദിവസങ്ങൾക്ക് മുമ്പ് കാണാതായ ഇന്ത്യൻ വംശജനായ സോഫ്റ്റ്‍വെയർ എൻജിനീയറുടെ മൃതദേഹം കണ്ടെത്തി. അങ്കിത് ബഗായ് എന്ന 30കാരനാണ് മരിച്ചത്. മേലി ലാൻഡിലെ ചർച്ചിൽ തടാകത്തിൽനിന്നാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.
ഏപ്രിൽ 9 നാണ് അങ്കിതിനെ കാണാതായത്. അങ്കിതിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് കുടുംബം 5000 ഡോർ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. വിവിധ രോഗങ്ങൾ അങ്കിതിനെ അലട്ടിയിരുന്നെന്നും കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.
ഇതിനിടെയാണ് തടാകത്തിൽ മൃതദേഹം കണ്ടതായി പൊലീസിന് വിവരം ലഭിച്ചത്. വിർജീനിയയിലെ ഫെയർഫാക്സിലാണ് സംസ്കാരം നടക്കുക.