സിയോൾ: പ്രശസ്ത കൊറിയൻ പോപ് താരം മൂൺ ബിന്നിനെ ബുധനാഴ്ച രാത്രി വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. 25 വയസായിരുന്നു. രാത്രി 8.10ഓടെ സിയോളിലെ ഗംഗ്നം ജില്ലയിലെ വീട്ടിൽ മൂൺബിന്നിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നെന്ന് കൊറിയൻ വിനോദ വാർത്താ ഔട്ട്ലെറ്റ് സൂമ്പി റിപ്പോർട്ട് ചെയ്തു. മരിച്ച വിവരം മൂൺ ബിന്നിന്റെ മാനേജർ തന്നെയാണ് ഗംഗ്നം പൊലീസിനെ അറിയിച്ചത്. ‘മരണത്തിന്റെ കൃത്യമായ കാരണം അറിയില്ലെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ പറയാനാകൂ എന്നും പൊലീസ് പറഞ്ഞതായി റിപ്പോർട്ട് ചെയ്തു. താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ആരാധകരും കുടുംബാംഗങ്ങളും ഞെട്ടലിലാണെന്നും മരണത്തെ കുറിച്ച് അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും മൂണിന്റെ മ്യൂസിക് ലേലായ ഫന്റാജിയോ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.ആസ്ട്രോ ബോയ് എന്ന കെ.പോപ് ബാൻഡിലെ അംഗമായിരുന്നു മൂൺബിൻ. താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ആരാധകരും കുടുംബാംഗങ്ങളും ഞെട്ടലിലാണ്