ഹൈദരാബാദ് : തെലുങ്ക് ചലച്ചിത്രതാരം അല്ലു രമേശ് (52) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. വിശാഖ പട്ടണത്തെ വീട്ടില്‍വച്ച് ശാരീരികാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുായായിരുന്നു. സംവിധായകന്‍ ആനന്ദ് രവിയാണ് മരണവാര്‍ത്ത പങ്കുവെച്ചത്.
നിരവധി ഹാസ്യ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് അല്ലു രമേശ്. 2001ൽ ചിരുജല്ലു എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ച അദ്ദേഹം തൊലു ബൊമ്മലത, മഥുര വൈൻസ്, വീഥി, ബ്ലേഡ് ബാബ്ജി, നെപ്പോളിയൻ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു.
2022ൽ പുറത്തിറങ്ങിയ അനുകോണി പ്രയാണം എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. ‘മാ വിടകുലു’ എന്ന വെസ് സീരീസിലും ശ്രദ്ധേയ വേഷം ചെയ്തിരുന്നു.