കല്‍പ്പറ്റ : വയനാട് സഹോദരന്റെ അടിയേറ്റ് യുവാവ് കൊല്ലപ്പെട്ടു.വാളാട് എടത്തന വേങ്ങണമുറ്റം വീട്ടില്‍ ജയചന്ദ്രനാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. മദ്യലഹരിയില്‍ വീട്ടുകാരെ ഉപദ്രവിച്ച ജയചന്ദ്രനെ തടയാന്‍ ശ്രമിച്ചതായിരുന്നു രാമകൃഷ്ണന്. തുടര്‍ന്നുണ്ടായ വഴക്കില്‍ ജയചന്ദ്രന് മുളവടികൊണ്ട് അടിയേറ്റതാണെന്ന് പൊലീസ് പറഞ്ഞു. തലയ്ക്കും കഴുത്തിനും പരുക്കേറ്റ ജയചന്ദ്രനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ സഹോദരന് രാമകൃഷ്ണനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.