നാല് മാസം മുമ്പ് പാല്‍ വില ആറ് രൂപ കൂട്ടിയവര്‍ ലിറ്ററിന് വീണ്ടും രണ്ട് രൂപ കൂട്ടാനുള്ള നീക്കം ജനങ്ങളെ കൊള്ളയടിക്കുന്നതാണ്. മില്‍മയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് കൂട്ടുന്ന രണ്ട് രൂപയില്‍ ഒരു നയാ പൈസ പോലും കര്‍ഷകര്‍ക്ക് നല്‍കാതെ മില്‍മക്കണ് തുക മുഴുവനും പോകുന്നത് ഇങ്ങനെ മില്‍മക്ക് വേണ്ടി പാല്‍ വില വര്‍ദ്ധന വരുത്തുന്നത് ആദ്യമായിട്ടാണ്.
മില്‍മയുടെ ധൂര്‍ത്ത് നിയന്ത്രിക്കാതെ എല്ലാം ജനങ്ങളുടെ തലയില്‍ കെട്ടിവെയ്ക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ഇതിനിടയില്‍ ക്ഷീര കാര്‍ഷകര്‍ക്ക് ലിറ്റര്‍ ഒന്നിന് അഞ്ച് രൂപ ഇന്‍സ്റ്റീവ് നല്‍കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം പാഴ്വാക്കായി മാറി. കൂടുതല്‍ പാല്‍ ഇവിടെ തന്നെ ഉല്‍പ്പാദിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കക എന്ന ലക്ഷ്യത്തോടെയായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം എന്നാല്‍ അത് ഇപ്പോഴും നടപ്പിലായിട്ടില്ല.
ഇതിനിടയിലാണ് ജനങ്ങളെ പോക്കറ്റടുക്കാന്‍ മില്‍മതുനിഞ്ഞ് ഇറങ്ങിയിരിക്കുന്നത് .
കേരളത്തില്‍ പാല്‍ ഉല്‍പ്പാദന കുറവ് ചൂണ്ടിക്കാട്ടി ഒരു ലക്ഷത്തിലധികം ലിറ്റര്‍ പാല്‍ ഇപ്പോള്‍ തമിഴ്‌നാട്ടില്‍ നിന്നും മറ്റുമാണ് വാങ്ങുന്നത്. ഇതിന് പിന്നില്‍ ചിലരുടെ താത്പര്യ കുടിയാണ്.
5 രൂപ തീരുമാനം അട്ടിമറിക്കപ്പെട്ടത്. ഇത് കാരണം ക്ഷീരകര്‍ഷകര്‍ നഷ്ടത്തിലാണ് മില്‍മയ്ക്ക് പാല്‍ നല്‍കി വരുന്നത്.
വിലക്കയറ്റംരൂക്ഷമായതോടെ കര്‍ഷകര്‍ അവസ്ഥ വളരെ ദയനീമാണ്. ക്ഷീരകര്‍ഷകര്‍ക്ക് വേണ്ടി എപ്പോഴും മുതലക്കണ്ണീര്‍ പൊഴിക്കുന്ന ഇടത്പക്ഷ സര്‍ക്കാര്‍ഇക്കാര്യത്തില്‍ സര്‍ക്കാരിന് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ കര്‍ഷകര്‍ക്ക് പാല്‍ ലിറ്റര്‍ ഒന്നിന് സര്‍ക്കാര്‍ നല്‍കുമെന്ന പറഞ്ഞ അഞ്ച് രൂപ ഇന്‍സന്റീവ് ഉടന്‍ നല്‍കണം.
സര്‍ക്കാര്‍ പ്രഖ്യാപനം നടത്തി ഒരു വര്‍ഷം കഴിഞ്ഞിട്ടും അഞ്ച് നയാ പൈസ കര്‍ഷകര്‍ക്ക് നല്‍കിയില്ല.
കാലിതീറ്റ ഉല്‍പ്പടെ പശുക്കള്‍ക്ക് നല്‍കേണ്ട സാധനങ്ങള്‍ക്ക് എല്ലാം 50 % വരെ വില കൂടിയത് കാരണം കര്‍ഷകര്‍ നട്ടം തിരിയുകയാണു. കര്‍ഷകര്‍ക്ക് സബ്‌സിഡിയില്‍ കാലിത്തീറ്റയുല്‍പ്പടെയുള്ളവക്ക് നല്‍കിയാല്‍ മാത്രമേ കര്‍ഷകര്‍ക്ക് പിടച്ചു നില്‍ക്കാനാവു. ഇനിയും സര്‍ക്കാര്‍ വൈകിയാല്‍ നേരിത്തേ പോലെ കര്‍ഷക ആത്മഹത്യയിലേക്ക് കാര്യങ്ങള്‍ക്കൊണ്ട് എത്തിക്കും.
ഇതോടൊപ്പം കര്‍ഷകറുടെ വെല്‍ഫെയറിനും മാറ്റുമായി കഴിഞ്ഞ കാലങ്ങളില്‍ നല്‍കി വന്ന 100 കോടിയോളം രൂപ കഴിഞ്ഞ രണ്ട് വര്‍ഷമായി മില്‍മ ചെലവഴിക്കുന്നില്ല. എന്നിട്ടാനിപ്പോള്‍ നഷ്ടം ചുണ്ടിക്കാട്ടി മില്‍മക്ക് രണ്ട് രൂപ വര്‍ദ്ധിപ്പിക്കാന്‍ അണിയറ നീക്കം നടക്കുന്നത്.