പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ രാത്രികാല ഫാർമസി പുനസ്ഥാപിക്കണം – വെൽഫെയർ പാർട്ടി

പെരിന്തൽമണ്ണ : പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ രാത്രികാല ഫാർമസി പുനസ്ഥാപിക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ  ജനറൽ സെക്രട്ടറി  സഫീർ ഷാ കെ.വി  സുപ്രണ്ടിനെ സന്ദർശിച്ച് ആവശ്യപ്പെട്ടു.

60 വയസ്സു കഴിഞ്ഞവർ, ഭിന്നശേഷിക്കാർ,  ഇൻഷുറൻസ് സൗകര്യമു ള്ളവർ തുടങ്ങി വിവിധ 

ആവശ്യങ്ങൾക്കായി ഫാർമസിയിലെത്തുന്ന ആയിരകണക്കിന് രോഗികളെ പ്രയാസപ്പെടുത്തുന്നതാണ് ഈ തീരുമാനം..

ജീവനക്കാരുടെ കുറവു മൂലം നിലവിലുള്ള ജീവനക്കാർ കഠിനാധ്വാനം ചെയ്യുന്നതു മൂലമാണ് കൗണ്ടറുകൾ പ്രവർത്തിക്കുന്നത്.

കുറഞ്ഞത് 12 ഫാർമസിസ്റ്റുമാരെങ്കിലും വേണ്ട ഇവിടെ പകുതി പേർ മാത്രമാണുള്ളത്. രാത്രികാല ഫാർമസി നിർത്തലാക്കിയത് ഇരുനൂറിലേറെ വരുന്ന കിടത്തി ചികിത്സയിലുള്ളവർക്കും രാത്രി ചികിത്സ തേടി എത്തുന്നവർക്കും ദുരിതവും പ്രതിസന്ധിയുമാണ് സൃഷ്ടിക്കുന്നത്.

 

എല്ലാ മേഖലയിലും

ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തത് മൂലം വലിയ പ്രതിസന്ധിയാണ് പെരിന്തൽമണ്ണ ജില്ല ഹോസ്പിറ്റൽ അനുഭവിക്കുന്നത്. 

താലൂക്ക് ഹോസ്പിറ്റലിൽ ജില്ലാ ആശുപത്രി എന്ന ബോർഡ് വെച്ച് ജനങ്ങളെ പറ്റിക്കുക മാത്രമാണെന്നും  പുതിയ തസ്തികകൾ അനുവദിച്ചും നിലവിലെ തസ്തികകളിൽ നിയമനം നടത്തിയും സ്റ്റാഫ് പാസ്റ്റേൺ പുതുക്കാൻ സർക്കാർ തയ്യാറാവുകയാണ് വേണ്ടതെന്നും  സഫീർ ഷാ കെ. വി പറഞ്ഞു.

 

ജില്ലാ സെക്രട്ടറി ആരിഫ് ചുണ്ടയിൽ, എഫ് ഐ ടി യു ജില്ലാ ജനറൽ സെക്രട്ടറി ഫസൽ തിരൂർക്കാട്, പെരിന്തൽമണ്ണ മണ്ഡലം പ്രസിഡണ്ട്  അതീക്ക് ശാന്തപുരം, മങ്കട  മണ്ഡലം പ്രസിഡന്റ്‌ ഫാറൂഖ്‌ കെ.പി,  സലാം സി എച്ഛ്, സൈതാലി വലമ്പൂർ, ശിഹാബ് തിരൂർക്കാട് എന്നിവർ കൂടെ ഉണ്ടായിരുന്നു.

 

Latest News