മമ്മൂട്ടിയും തെലുങ്കിലെ യുവതാരം അഖിൽ അക്കിനേനിയും ഒരുമിക്കുന്ന പാൻ ഇന്ത്യൻ ആക്ഷൻ ത്രില്ലർ ചിത്രം ഏജന്റിന്റെ ട്രെയിലർ റിലീസായി. ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ ട്രെയിലർ മികച്ച തിയേറ്റർ എക്സ്പീരിയൻസ് പ്രേക്ഷകർക്ക് നൽകുന്ന ചിത്രമാകും ഏജന്റെന്ന് ഉറപ്പ് നൽകുന്നു. തീപ്പിടിപ്പിക്കുന്ന സംഘട്ടന രംഗങ്ങളും വെടിവെപ്പും ഉള്‍പ്പെടുന്ന ട്രെയിലര്‍ തിയറ്ററില്‍ തരംഗം തീര്‍ക്കുമെന്ന് ഉറപ്പാണ്. ചിത്രം ഏപ്രില്‍ 28ന് തിയറ്ററുകളില്‍ റിലീസ് ചെയ്യും.
മമ്മൂട്ടി റോ ചീഫ് കേണൽ മേജർ മഹാദേവനായും അദ്ദേഹത്തിന്റെ ഗ്രൂപ്പിലെ പട്ടാളക്കാരനായി അഖിൽ അക്കിനേനിയുമെത്തുന്ന ചിത്രം പാൻ ഇന്ത്യൻ ചിത്രമായി ബിഗ് ബഡ്ജറ്റിലാണ് പൂർത്തിയായത്. സുരേന്ദര്‍ റെഡ്ഡി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിൽ സാക്ഷി വൈദ്യ നായികാ വേഷം ചെയ്തിരിക്കുന്നു. ചിത്രത്തിലെ “ദി ഗോഡ്” എന്ന നിർണ്ണായക വേഷത്തിൽ ഡിനോ മോറിയയുമുണ്ട്.
അഖിൽ, ആഷിക് എന്നിവർ നേതൃത്വം നൽകുന്ന യൂലിൻ പ്രൊഡക്ഷൻസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. ഹിപ് ഹോപ്പ് തമിഴ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് റസൂൽ എല്ലൂര്‍ ആണ്. എഡിറ്റർ ദേശീയ അവാർഡ് കരസ്ഥമാക്കിയ നവീൻ നൂലിയാണ്. കലാസംവിധാനം നിർവഹിച്ചിരിക്കുന്നത് അവിനാഷ് കൊല്ല. ആക്ഷൻ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിന് വേണ്ടി വമ്പൻ മേക്കോവറാണ് അഖിൽ അക്കിനേനി നടത്തിയിരിക്കുന്നത്. ഹൈദരാബാദ്, ഡൽഹി, ഹംഗറി എന്നിവിടങ്ങളിലൊക്കെയായി ഷൂട്ട് ചെയ്ത ഈ ചിത്രം എകെ എന്റർടൈൻമെന്റ്‌സിന്റെയും സുരേന്ദർ 2 സിനിമയുടെയും ബാനറിൽ രാമബ്രഹ്മം സുങ്കരയാണ് നിർമ്മിക്കുന്നത്. പി ആർ ഒ പ്രതീഷ് ശേഖർ.