ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വധഭീഷണി മുഴക്കിയ യുവാവിനെതിരേ പോലീസ് കേസെടുത്തു. ജാര്‍ഖണ്ഡ് സ്വദേശിയായ അമന്‍രാജയ്ക്കെതിരെയാണ് കേസെടുത്തത്. യോഗി ആദിത്യനാഥിനെ വെടിവെച്ചു കൊല്ലുമെന്ന് പ്രതിജ്ഞ ചെയ്യുന്ന വീഡിയോ ഇയാള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.
തുടര്‍ന്ന് ഇയാള്‍ക്കെതിരെ കേസെടുക്കുകയായിരുന്നു. യു.പി കോട്‌വാലി പോലീസ് സ്‌റ്റേഷനില്‍ ഇയാള്‍ക്കെതിരെ കേസെടുത്തതായി ഭഗ്പത് സി.ഐ ഡി.കെ. ശര്‍മ വ്യക്തമാക്കി.
ഗുണ്ടാത്തലവനും സമാജ് വാദി പാര്‍ട്ടി മുന്‍ എം.പിയുമായിരുന്ന അതിഖ് അഹമ്മദിന്റെയും സഹോദരന്റെയും കൊലപാതകത്തിനു ശേഷം യോഗി ആദിത്യനാഥിന്റെ വസതിയ്ക്ക് പോലീസ് സുരക്ഷ വര്‍ദ്ധിപ്പിച്ചിരുന്നു. അതിനിടെയാണ് വധഭീഷണി.
അതേസമയം, കലാപത്തിന് പേരുകേട്ട സംസ്ഥാനമായിരുന്നു ഉത്തർപ്രദേശ് എന്നും എന്നാൽ ഇപ്പോൾ പേടിക്കേണ്ട കാര്യമില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. സംസ്ഥാനത്തെ വ്യവസായികളെ ഭീഷണിപ്പെടുത്താൻ ഒരു മാഫിയയ്ക്കും കുറ്റവാളികൾക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.