ചെന്നൈ: ശീതളപാനീയത്തില്‍ വിഷം കലര്‍ത്തി മുത്തച്ഛനെയും മുത്തശ്ശിയെയും കൊലപ്പെടുത്തിയ സംഭവത്തില്‍ ചെറുമകന് അറസ്റ്റില്‍. വൃദ്ധദമ്പതികളായ കാലുവു അറുമുഖം, ഭാര്യ മണി കാലുവു എന്നിവരാണ് മരിച്ചത്. തമിഴ്നാട്ടിലെ വില്ലുപുരം പില്ലൂര് ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ, ഇന്നലെ വൈകീട്ട് മുത്തച്ഛനെയും മുത്തശ്ശിയെയും കാണാനെത്തിയ ചെറുമകന് അരുള്‍ ശക്തി വിഷം കലര്‍ത്തിയ ശീതളപാനീയം വൃദ്ധ ദമ്പതികള്‍ക്ക് നല്‍കുകയായിരുന്നു. വൃദ്ധ ദമ്പതികളെ കാണാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ നടത്തിയ തിരച്ചിലിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തുന്നത്. വിഷം നല്‍കിയും ശ്വാസം മുട്ടിച്ചുമാണ് ദമ്പതികളെ കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്.