തിരുവനന്തപുരം: ഗവര്‍ണര്‍മാര്‍ക്കെതിരായ പോരാട്ടത്തില്‍ കൈകോര്‍ത്ത് കേരളവും തമിഴ്നാടും. ഗവര്‍ണര്‍ക്കെതിരായ നിലപാടില്‍ പിന്തുണ തേടി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് പിണറായി സര്‍ക്കാരിന് കത്തയച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് എല്ലാവിധ പിന്തുണയും ഉറപ്പുനല്‍കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചത്. ഫെഡറല്‍ തത്വങ്ങളെ കാറ്റില്‍ പറത്തുന്ന ഗവര്‍ണമാരുടെ അപ്രമാദിത്വങ്ങളെ ചോദ്യം ചെയ്യാന്‍ കേരളം തയ്യാറാണെന്ന് മുഖ്യമന്ത്രി കത്തില്‍ പറയുന്നു.
അതേസമയം, കേരളത്തിലും തമിഴ്നാട്ടിലും സര്‍ക്കാരും ഗവര്‍ണറും നിലവില്‍ രണ്ട് തട്ടിലാണ്. നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിടാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് ഇരുസര്‍ക്കാരുകളും പറയുന്നു. എന്നാല്‍ മുന്നോട്ടുവെക്കുന്ന നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നാണ് ഗവര്‍ണറുടെ വാദം. തമിഴ്നാട്ടില്‍ സ്റ്റാലിന് സര്‍ക്കാരും ഗവര്‍ണര്‍ ആര് എന്‍ രവിയും നിയമസഭയില്‍ നേര്‍ക്ക്നേര്‍ ഏറ്റുമുട്ടുന്ന സ്ഥിതി വരെ ഉണ്ടായിരുന്നു.