സൈജു കുറുപ്പ് കേന്ദ്ര കഥാപാത്രമായി എത്തുന്ന വെബ് സീരീസ് വരുന്നൂ. സോണി ലിവിന്റെ ആദ്യ മലയാളം ഒറിജിനല്‍ സീരീസ് സംവിധാനം ചെയ്യുന്നത് ശ്രീകാന്ത് മോഹനാണ്. ‘ജയ് മഹേന്ദ്രന്’ എന്ന് പേരിട്ടിരിക്കുന്ന വെബ് സീരീസ് രാഷ്ട്രീയപ്രമേയത്തിലൂടെയാണ് കഥ പറയുന്നത്.
രാഷ്ട്രീയ സ്വാധീനവും ആരെയും കൈയിലെടുക്കാനുള്ള കൗശലവും കൊണ്ട് തനിക്കാവശ്യമുള്ള എന്തും സാധിച്ചെടുക്കാന്‍ മിടുക്കുള്ള ഓഫിസറായ മഹേന്ദ്രനെയാണ് സൈജു കുറുപ്പ് അവതരിപ്പിക്കുന്നത്. ദേശീയ, സംസ്ഥാന പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള ഫിലിംമേക്കര്‍ രാഹുല്‍ റിജി നായരാണ് ‘ജയ് മഹേന്ദ്രന്റെ’ കഥയെഴുതുന്നതും നിര്‍മിക്കുന്നതും. സൈജു കുറുപ്പിനെ കൂടാതെ സുഹാസിനി, മിയ, സുരേഷ് കൃഷ്ണ, മണിയന്‍പിള്ള രാജു, ബാലചന്ദ്രന് ചുള്ളിക്കാട്, വിഷ്ണു ഗോവിന്ദന്, സിദ്ധാര്‍ഥ ശിവ, രാഹുല്‍ റിജി നായര്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. അതേസമയം, സോണി ലിവ് സീരീസ് എപ്പോഴായിരിക്കും സ്ട്രീമിംഗ് ആരംഭിക്കുമെന്ന് അറിയിച്ചിട്ടില്ല.