ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരെ നടക്കുന്ന ആക്രമണങ്ങൾക്കു ഇസ്രായേൽ ഭരണകൂടത്തിന് ശക്തമായ മുന്നറിയിപ്പ് നൽകി ഇറാനിയൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി, “ഇസ്രായേൽ പ്രദേശമായ ഹൈഫയുടെയും ടെൽ അവീവിന്റെയും നാശത്തിലൂടെയെന്ന് ഇറാൻ മുന്നറിപ്പുനൽകി
ചൊവ്വാഴ്ച ടെഹ്റാനിൽ ദേശീയ സൈനിക ദിനത്തോടനുബന്ധിച്ച് നടന്ന പരേഡിനെ അഭിസംബോധന ചെയ്യവെ, ഇറാനിയൻ സൈന്യത്തിന്റെ കഴിവുകൾ ആഭ്യന്തര അറിവിനെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു.
ശത്രുക്കൾക്ക്, പ്രത്യേകിച്ച് സയണിസ്റ്റ് ഭരണകൂടത്തിന് (ഇസ്രായേൽ) മനസിലായിടുണ്ടെന്നും , രാജ്യത്തിനെതിരായ ചെറിയ നീക്കം സായുധ സേനയിൽ നിന്ന് കടുത്ത പ്രതികരണത്തിന് കാരണമാകുമെന്നും ഹൈഫയുടെയും ടെൽ അവീവിന്റെയും നാശത്തോടൊപ്പം അതുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്കൻ സേനകൾ എത്രയും വേഗം പ്രദേശം വിട്ടുപോകണം, ഇത് അവരുടെ സ്വന്തം നാടല്ലെന്നും ഇറാൻ പ്രസിഡന്റ് പറഞ്ഞു.
“വിദേശ സേനയുടെ സാന്നിധ്യം പ്രാദേശിക സുരക്ഷയെ ഭീഷണിപ്പെടുത്തുന്നു, എന്നാൽ നമ്മുടെ സായുധ സേന ഈ മേഖലയിൽ എവിടെയുണ്ടെങ്കിലും സുരക്ഷ നൽകുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാനിയൻ സായുധ സേന തീവ്രവാദികളെ ചെറുത്തുതോൽപ്പിക്കുകയും മേഖലയിലെ സുരക്ഷ മെച്ചപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നും അതേസമയം വിദേശ സേന പ്രാദേശിക സംസ്ഥാനങ്ങൾക്ക് ഭീഷണിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇറാനിയൻ സായുധ സേനയുടെ ശക്തി മേഖലയുടെ സുരക്ഷയ്ക്ക് പ്രയോജനകരമാണ്, വിദേശ സൈനികരുടെ സാന്നിധ്യം, പ്രത്യേകിച്ച് അമേരിക്കക്കാർ, പേർഷ്യൻ ഗൾഫ് മേഖലയുടെ അഖണ്ഡത ഒരിക്കലും നല്ലതല്ലെന്നും അദ്ദേഹം ആവർത്തിച്ചു.