ബെഗളൂരു: ബിജെപിയുടെ മൂന്നാം സ്ഥാനാർഥി പട്ടിക പുറത്ത്. 10 സ്ഥാനാർഥികളെ ആണ് പ്രഖ്യാപിച്ചത്. ഇനി രണ്ട് മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ കൂടി പ്രഖ്യാപിക്കാൻ ബാക്കിയുണ്ട്. ജഗദീഷ് ഷെട്ടറിനെതിരെ മഹേഷ് തെങ്കിനക്കെ മത്സരിക്കും. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ആണ് മഹേഷ് തെങ്കിനക്കെ.
മഹാദേവ പുര മണ്ഡലത്തിൽ സിറ്റിംഗ് എംഎൽഎ അരവിന്ദ് ലിംബാവലിയുടെ ഭാര്യ മഞ്ജുള മത്സരിക്കും. ഷിമോഗ മണ്ഡലത്തിൽ ഇത് വരെ സ്ഥാനാർഥിയായില്ല. മുൻ ഉപമുഖ്യമന്ത്രി ഈശ്വരപ്പ ഒഴിഞ്ഞ മണ്ഡലമാണിത്. മകൻ കാന്തേഷിന് വേണ്ടി സജീവമായി ചരട് വലിക്കുകയാണ് ഈശ്വരപ്പ. മാൻവി മണ്ഡലത്തിലും സ്ഥാനാർഥി ആയില്ല.
കൂടാതെ, അണ്ണാ ഡിഎംകെ രണ്ടു മണ്ഡലങ്ങൾ കൂടി മത്സരിക്കാൻ വേണമെന്ന് വേണമെന്ന് ബിജെപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനിടെ ബിജെപി വിട്ട മുൻ കർണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ കോൺഗ്രസിൽ ചേർന്നിട്ടുണ്ട്. ഇന്ന് കോൺഗ്രസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കർണാടക കോൺഗ്രസ് മേധാവി ഡി കെ ശിവകുമാർ, കർണാടക നിയമസഭയിലെ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ എന്നിവർ ജഗദീഷ് ഷെട്ടാറിനെ സ്വീകരിച്ചു. തന്റെ തട്ടകമായ ഹുബ്ബള്ളി ദാർവാഡ് സെൻട്രലിൽ അദ്ദേഹം മത്സരിക്കും.