തൃശൂര്‍: കയ്പമംഗലത്തെ പെട്രോള്‍ പമ്പ് ഉടമയുടെ കൊലപാതകത്തില്‍ മൂന്നു പ്രതികള്‍ക്ക് ജീവപര്യന്തം തടവും അഞ്ചു ലക്ഷം രൂപ പിഴയും ശിക്ഷ. കയ്പമംഗലം സ്വദേശികളായ അനസ്, അൻസാർ, സ്റ്റിയോ എന്നിവരാണ് പ്രതികള്‍. പണം തട്ടിയെടുക്കാനായിരുന്നു മനോഹരനെ കൊന്നത്.
തട്ടിക്കൊണ്ടുപോകൽ, പിടിച്ചുപറി, തെളിവ് നശിപ്പിക്കൽ എന്നിങ്ങനെ മറ്റു വകുപ്പുകളിലും ശിക്ഷയുണ്ട്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി.
2019 ഒക്ടോബറിലായിരുന്നു കൊലപാതകം. രാത്രി പമ്പിൽ നിന്ന് വീട്ടിലേക്ക് പോവുകയായിരുന്ന മനോഹരനെ പിന്തുടർന്ന സംഘം കാറിൽ തട്ടികൊണ്ട് പോയി. പണം കവരാൻ ശ്രമിച്ചെങ്കിലും മനോഹരന്റെ പക്കൽ ആകെ 200 രൂപ മാത്രമാണ് ഉണ്ടായിരുന്നത്.
ഇതോടെ ഇയാളെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം റോഡിൽ തള്ളുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ.കെ ഉണ്ണികൃഷ്ണൻ ഹാജരായി.