അഹമ്മദാബാദ്: ഗുജറാത്തിലെ ബോട്ടാഡ് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന് തീപിടിച്ച് മൂന്നുകോച്ചുകൾ കത്തിനശിച്ചു. ഡീസൽ-ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ് (ഡിഇഎംയു) ട്രെയിനിനാണ് തീപിടിച്ചത്.
വൈകീട്ട് അഹമ്മദാബാദിലേക്ക് പുറപ്പെടേണ്ടയിരുന്ന ട്രെയിനാണ് തീപിടിത്തത്തില്‍ നശിച്ചത്. റെയില്‍വേ സ്റ്റേഷനിലെ ഏഴാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ നിര്‍ത്തിയിട്ടതായിരുന്നു ട്രെയിന്‍. ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചതായും വെസ്റ്റേൺ റെയിൽവേയുടെ ഭാവ്നഗർ ഡിവിഷനിലെ ഡിവിഷണൽ കൊമേഴ്സ്യൽ മാനേജർ മഷൂഖ് അഹമ്മദ് പറഞ്ഞു. സംഭവത്തില്‍ റെയില്‍വേ അന്വേഷണം ആരംഭിച്ചു.