ആ​ഭ്യ​ന്ത​ര രാ​ഷ്ട്രീ​യ നേ​ട്ട​ങ്ങ​ൾ​ക്കാ​യി പു​ൽ​വാ​മ​യെ ഉ​പ​യോ​ഗി​ക്കുന്നു; ഇ​ന്ത്യ മ​റു​പ​ടി പ​റ​യ​ണ​മെ​ന്ന് പാ​ക്കി​സ്ഥാ​ൻ

 

ഇ​സ്‌​ലാ​മാ​ബാ​ദ്: പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ സു​ര​ക്ഷാ വീ​ഴ്ച​യാ​ണെ​ന്ന ജ​മ്മു കാ​ഷ്മീ​ർ മു​ൻ ഗ​വ​ർ​ണ​ർ സ​ത്യപാ​ൽ മാ​ലി​ക്കി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​ൽ ഇ​ന്ത്യ മ​റു​പ​ടി പ​റ​യ​ണ​മെ​ന്ന് പാ​ക്കി​സ്ഥാ​ൻ. ആ​ഭ്യ​ന്ത​ര രാ​ഷ്ട്രീ​യ നേ​ട്ട​ങ്ങ​ൾ​ക്കാ​യി പു​ൽ​വാ​മ​യെ ഉ​പ​യോ​ഗി​ക്കു​ക​യാ​യി​രു​ന്നെ​ന്നും പാ​ക് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ‌‌

പു​ൽ​വാ​മ ആ​ക്ര​മ​ണ​ത്തി​ന് ശേ​ഷം മേ​ഖ​ല​യി​ലെ സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം ത​ക​ർ​ന്ന​തി​ൽ ഇ​ന്ത്യ ഉ​ത്ത​ര​വാ​ദി​ക​ളാ​ണെ​ന്നും സ​ത്യ​പാ​ൽ മാ​ലി​ക്കി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളെ അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹം മ​ന​സി​ലാ​ക്കു​മെ​ന്നും പാ​ക് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഒ​രു ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് സ​ത്യ​പാ​ൽ മാ​ലി​ക് വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യ​ത്. പു​ൽ​വാ​മ ആ​ക്ര​മ​ണം സു​ര​ക്ഷാ വീ​ഴ്ച മൂ​ലം സം​ഭ​വി​ച്ച​താ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ​യും ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത് ഡോ​വ​ലി​നെ​യും ധ​രി​പ്പി​ച്ചെ​ങ്കി​ലും ഇ​ക്കാ​ര്യ​ത്തി​ൽ മൗ​നം പാലി​ക്കാ​നാ​ണ് ഇ​രു​വ​രും ആ​വ​ശ്യ​പ്പെ​ട്ടെ​ന്നാ​ണ് മാ​ലി​ക് വെ​ളി​പ്പെ​ടു​ത്തി​യ​ത്.

സ​ര്‍​ക്കാ​രി​നും ബി​ജെ​പി​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് നേ​ട്ട​മു​ണ്ടാ​ക്കാ​ൻ അ​വ​ർ ഇ​തി​നെ ഉ​പ​യോ​ഗി​ച്ചു. ആ​ക്ര​മ​ണ​ത്തി​ന്‍റെ പേ​രി​ൽ പാ​ക്കി​സ്ഥാ​നെ പ​ഴി​ചാ​രാ​നും ഇ​തി​ലൂ​ടെ ബി​ജെ​പി​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് നേ​ട്ട​മു​ണ്ടാ​ക്കാ​നു​മാ​യി​രു​ന്നു ശ്ര​മ​മെ​ന്നും മാ​ലി​ക് തു​റ​ന്ന​ടി​ച്ചു. 

2019ൽ ​പു​ല്‍​വാ​മ​യി​ല്‍ ഭീ​ക​രാ​ക്ര​മ​ണ​മു​ണ്ടാ​യ​പ്പോ​ള്‍ സ​ത്യ​പാ​ല്‍ മാലി​ക് ആ​യി​രു​ന്നു ജ​മ്മു കാ​ഷ്മീ​ർ ഗ​വ​ര്‍​ണ​ർ.