കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ പ്രതി ഷാരൂഖ് സെയ്ഫിക്കെതിരെ യു.എ.പി.എ ചുമത്തി. കോഴിക്കോട് ജില്ലാ മജിസ്‌ട്രേറ്റ് കോടതിയിൽ അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചു.
പ്രത്യേക സംഘമാണ് റിപ്പോർട്ട് നൽകിയത്. തീവയ്പിന് പിന്നിൽ തീവ്രവാദ ബന്ധം സ്ഥിരീകരിച്ചതിനെ കണ്ടത്തിയതിനെ തുടർന്നാണ് യുഎപിഎ ചുമത്തിയത്.
നേരത്തെ കൊലപാതകത്തിനും വധശ്രമത്തിനും കേസെടുത്തിരുന്നെങ്കിലും യു.എ.പി.എ പൊലീസ് ചുമത്തിയിരുന്നില്ല. യു.എ.പി.എയുടെ ഏത് വകുപ്പാണ് ചുമത്തിയിരിക്കുന്നത് എന്ന കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ല. പ്രതിയ്‌ക്കെതിരെ ഷഹീന്‍ബാഗ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുഎപിഎ ചുമത്തിയത്.
ഷാറൂഖിന്റെ കസ്റ്റഡി കാലാവധി മറ്റന്നാള്‍ അവസാനിക്കാനിരിക്കെയാണ് ഇപ്പോള്‍ യുഎപിഐ കൂടി ചുമത്തിയിരിക്കുന്നത്. അവസാനഘട്ട ചോദ്യം ചെയ്യലില്‍ എങ്കിലും നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമോ എന്ന ശ്രമത്തിലാണ് അന്വേഷണ സംഘം. ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കുന്ന പശ്ചാത്തലത്തില്‍ ഇന്നോ നാളെയോ ആക്രമണം നടന്ന എലത്തൂരിലെ റെയില്‍വേ ട്രാക്കില്‍ എത്തിച്ചും തെളിവെടുപ്പ് നടത്തും. കേസ് എന്‍ ഐ എ ഏറ്റെടുക്കുന്ന കാര്യത്തിലും വൈകാതെ തീരുമാനം ഉണ്ടായേക്കും. ഷാരൂഖിന്റെ ജാമ്യ ഹര്‍ജിയും കോടതി ചൊവ്വാഴ്ച പരിഗണിക്കും.