മലയാളസിനിമയിൽ വളരെ പെട്ടന്നുതന്നെ ശ്രദ്ദനേടിയ താരമാണ് അഹാന കൃഷ്ണ. സിനിമകൾ കുറവാണെങ്കിലും അഹാനയും സഹോദരിമാരും സോഷ്യൽമീഡിയയിൽ തരംഗമാണ്. ഇപ്പോൾ സാമ്പത്തികമായി ബുദ്ധിമുട്ടുകൾ ഉണ്ടായ സമയത്തെക്കുറിച്ച് തുറന്നു പറയുകയാണ് നടി അഹാന കൃഷ്ണ.
ഐ ആം വിത്ത് ധന്യ വർമക്ക് നൽകിയ അഭിമുഖത്തിലാണ് അഹാന ഇക്കാര്യങ്ങൾ പറഞ്ഞത്. ഇന്ന് തനിക്ക് സിനിമ ഇല്ലെങ്കിലും വരുമാനം കിട്ടുന്ന മറ്റ് സോഴ്സുകളുണ്ടെന്നും തന്റെ അച്ഛന് അങ്ങനെയല്ലായിരുന്നെന്നും അഹാന പറഞ്ഞു .
ഇപ്പോൾ എനിക്ക് അധികം സിനിമകളില്ല, പക്ഷെ എനിക്ക് വരുമാനമുണ്ട്. ആക്ടീവ് സോഴ്സായിട്ടുള്ള മറ്റൊരു ഇൻകം ഞാൻ ഉണ്ടാക്കി വെച്ചിട്ടുണ്ട്. നല്ല സിനിമകൾ വരുന്നതുവരെ എനിക്ക് കാത്തിരിക്കാൻ പറ്റുന്നുണ്ട്. എന്റെ അച്ഛനൊന്നും അങ്ങനെയല്ലായിരുന്നു.
സിനിമ ചെയ്താൽ കാശുണ്ട്, ഇല്ലെങ്കിൽ കാശില്ല. ആ സമയത്ത് പരസ്യത്തിന്റെ ബിസിനസ് ഉണ്ടായിരുന്നു. അച്ഛന് അധികം സിനിമകളില്ലാത്ത സമയത്ത് നമ്മുടെ വീട്ടിലെ വരുമാനം അതായിരുന്നു.
സാമ്പത്തികമായ ബുദ്ധിമുട്ട് ഉണ്ടെന്ന് വിചാരിച്ച് റോഡിൽ ഇറങ്ങി ഒരു നേരത്തെ ഭക്ഷണം അന്വേഷിക്കേണ്ട അവസ്ഥയില്ലായിരുന്നു. തട്ടീം മൂട്ടീം പോവുമായിരുന്നു.
മാസത്തിന്റെ അവസാനസമയത്ത് ലോൺ അടക്കേണ്ട സമയം ആകുമ്പോൾ ഞാനും അമ്മയും ഇരുന്ന് ചിന്തിക്കുമായിരുന്നു. മറ്റൊന്നുമല്ല, ഈ മാസം ആരുടെ അടുത്ത് പൈസ ചോദിക്കുമെന്നാണ്.
നമുക്ക് ഒരുപാട് പ്രശ്നങ്ങൾ വരുമായിരിക്കും. പക്ഷെ ഒരു ദിവസം ജീവിതം മാറും. ഇതാണ് ഞാൻ എന്റെ സുഹൃത്തുക്കളോട് എപ്പോഴും പറയുന്ന കാര്യം, അഹാന പറഞ്ഞു.