കൊല്ലം: അന്തരിച്ച നടന് ഭരത് മുരളിയുടെ മാതാവ് ദേവകിയമ്മ അന്തരിച്ചു. 88 വയസായിരുന്നു. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. സംസ്കാരം ഇന്ന് കൊല്ലം കുടവട്ടൂര്‍ ഹരി സദനത്തില്‍ നടക്കും. ഭര്‍ത്താവ് പി.കൃഷ്ണപിള്ള. ഹരി, തുളസി, ഷീല, ഷീജ എന്നിവരാണ് മറ്റ് മക്കള്‍.
2009 ഓഗസ്റ്റ് 6നാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് നടന് മുരളി മരിക്കുന്നത്.