ചെന്നൈ: ഇന്ത്യയിലെ മുൻനിര 2, 3 വീലർ ടയർ ബ്രാൻഡായ ടി വി എസ് യൂറോഗ്രിപ്പ്, എം എസ് ധോണിയുടെയും മറ്റ് സി എസ് കെ കായികതാരങ്ങളുടെയും സാന്നിധ്യത്തിൽ അഡ്വഞ്ചർ ടൂറിംഗ് ടയറുകൾ , സൂപ്പർബൈക്ക് ടയറുകൾ എന്നിവ ഇന്ന് പുറത്തിറക്കി. ഈ പരിപാടിയിൽ അവരുടെ ബിസിനസ് പങ്കാളികളും പ്രധാന ഉപഭോക്താക്കളും പങ്കെടുത്തു. സിഎസ്‌കെയുമായുള്ള ഈ ബ്രാൻഡിനുള്ള മികച്ച ബന്ധവും ഈ പരിപാടി അടയാളപ്പെടുത്തി.
“സാഹസിക ടൂറിങ്ങിന്റെയും സൂപ്പർബൈക്ക് ടയറുകളുടെയും ഒരു ശ്രേണി പുറത്തിറക്കുക എന്നത് ഞങ്ങളെ സംബന്ധിച്ച് ഒരു വലിയ നാഴികക്കല്ലാണ്, ഇതിനകം തന്നെ ഈ വിഭാഗത്തിലെ ഏറ്റവും വിശാലമായ ഉൽപ്പന്ന ശ്രേണിയുള്ള, കമ്പനിയുടെ ഉത്പന്ന വിഭാഗത്തെ കൂടുതൽ വിപുലീകരിക്കുന്നതാണിത്. ഞങ്ങളുടെ ബിസിനസ് പങ്കാളികളുടെയും സി എസ് കെ താരങ്ങളുടെയും സാന്നിധ്യത്തിൽ ഈ പരിപാടി സംഘടിപ്പിക്കാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. ഉയർന്ന പ്രവർത്തനക്ഷമതയുള്ള ഈ ഉൽപ്പന്നങ്ങൾ യൂറോപ്പിൽ രൂപകല്പന ചെയ്യുകയും ഇന്ത്യൻ റോഡ് സാഹചര്യങ്ങൾക്കനുസൃതമായി നിർമ്മിക്കുകയും ചെയ്‌തിരിക്കുന്നു. ഈ ഉൽപ്പന്നങ്ങളിൽ പലതും ഇതിനകം അന്താരാഷ്‌ട്രതലത്തിൽ ലോഞ്ച് ചെയ്‌തിട്ടുണ്ട്, മാത്രമല്ല വ്യാപാര വിപണിയിൽ നിന്നും ഉപഭോക്താക്കളിൽ നിന്നും ഞങ്ങൾക്ക് തുടക്കത്തിൽ തന്നെ ശക്തമായ അനുകൂല പ്രതികരണങ്ങളാണുള്ളത്, അതുകൊണ്ട് തന്നെ ഇവ ഇന്ത്യൻ വിപണിയിൽ എത്തിക്കുന്നതിൽ ഞങ്ങൾക്ക് വലിയ സന്തോഷമുണ്ട്.” പുറത്തിറക്കിയ ഉൽപ്പന്നങ്ങളെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് ടിവിഎസ് ശ്രീചക്ര ലിമിറ്റഡിന്റെ ഇ വി പി, സെയിൽസ് ആൻഡ് മാർക്കറ്റിംഗ് പി മാധവൻ പറഞ്ഞു.
ചടങ്ങിൽ, മോട്ടോർസൈക്കിൾ ട്യൂബ്‌ലെസ് വിഭാഗത്തിലെ മറ്റ് റേഞ്ച് എക്സ്റ്റൻഷനുകൾക്കൊപ്പം റോഡ്‌ഹൗണ്ട്, ഡ്യൂറട്രെയിൽ, ടെറാബൈറ്റ് തുടങ്ങിയ പുതിയ ഉൽപ്പന്നങ്ങൾ കമ്പനി അവതരിപ്പിച്ചു.
ഏറ്റവും പുതിയ റിലീസുകളെക്കുറിച്ച്:
റോഡ്‌ഹൗണ്ട് – മികച്ച ഗ്രിപ്പും ഹാൻഡിലിംഗും മൈലേജും ഉള്ള സൂപ്പർബൈക്കുകൾക്കുള്ള അസീറോ-ഡിഗ്രി സ്റ്റീൽ ബെൽറ്റുള്ള റേഡിയൽ ടയറാണിത്. റോഡ്‌ഹൗണ്ട് ഉയർന്ന വേഗതയ്ക്ക് മികച്ചതാണ്, കൂടാതെ അതിന്റെ സിലിക്ക സംയുക്തം നനഞ്ഞയിടങ്ങളിലെ ഗ്രിപ്പ് വർദ്ധിപ്പിക്കുകയും വിപുലമായ ട്രെഡ് ജ്യാമിതി സ്ഥിരതയും സൗകര്യവും വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
ഡ്യൂറ്ററൈൽ ഇ ബി+ പാറ്റേൺ – വിന്യസിച്ച ബ്ലോക്ക് പോലെയുള്ള ഈ ഡിസൈൻ മികച്ച ഗ്രിപ്പ് വാഗ്ദാനം ചെയ്യുന്നു, കൂടാതെ ഓൺ-ഓഫ് റോഡ് ആപ്ലിക്കേഷനുകൾക്ക് മികച്ചതാണ്. . ഗ്രോവുകൾ മൂലം മികച്ച സ്ഥിരതയും മൈലേജും ലഭിക്കുന്നു, വെള്ളം വേഗത്തിൽ പുറന്തള്ളാൻ സഹായിക്കുന്നതിന് മധ്യത്തിൽ കൂടുതൽ വീതിയുള്ളതാണ്. വൃത്താകൃതിയിലുള്ള ഷോൾഡർ പ്രൊഫൈൽ ഉറപ്പുനൽകുന്ന അസാധാരണമായ കോർണറിംഗ് കഴിവ് ഈ ഉൽപ്പന്നത്തിന്റെ ഒരു പ്രത്യേകതയാണ്.
ടെറാബൈറ്റ് ഡി ബി+ – കടുപ്പമേറിയ ഭൂപ്രദേശങ്ങൾക്കും ഓഫ് റോഡുകൾക്കുമായി നിർമ്മിച്ച കരുത്തുറ്റ ടയറാണിത്. ഇതിന്റെ വലിയ ബ്ലോക്കുകൾ മികച്ച ഗ്രിപ്പ് നൽകുന്നു. ഇതിന്റെ ശക്തമായ നിർമ്മാണവും ആഴമേറിയ ത്രെഡുകളും ദീർഘകാലം നിലനിൽക്കാൻ സഹായകമാണ്.