കോഴിക്കോട്: കാന്താര സിനിമയിലെ ‘വരാഹരൂപം’ എന്ന ഗാനം തീയറ്ററിലൊ ഒടിടിയിലൊ ഡിജിറ്റല്‍ പ്ലാറ്റ് ഫോമുകളിലൊ പ്രദര്‍ശിപ്പിക്കുന്നത് തടഞ്ഞ് കോഴിക്കോട് ജില്ലാ കോടതിയുടെ ഇടക്കാല ഉത്തരവ്. പകര്‍പ്പവകാശ നിയമത്തിന്റെ പ്രഥമദൃഷ്ട്യായുള്ള ലംഘനം ചൂണ്ടിക്കാട്ടിയാണ് ഫസ്റ്റ് അഡീഷണല്‍ ജില്ലാ ജഡ്ജി കെ.ഇ. സാലിഹ് ഉത്തരവ് പുറപ്പെടുവിച്ചത്.
മാതൃഭൂമി മ്യൂസിക്കിനായി തൈക്കുടം ബ്രിഡ്ജ് ചിട്ടപ്പെടുത്തിയ നവരസം (2015) ഗാനത്തിന്റെ പേരിലുള്ള വാണിജ്യതര്‍ക്കമാണ് കോടതിയിലെത്തിയത്.
ഗാനം പ്രദർശിപ്പിക്കുകയാണെങ്കിൽ ‘നവരസം’ ട്രാക്കിന്റെ പകർപ്പവകാശം കൈവശമുള്ള മാതൃഭൂമി പ്രിന്റിങ് ആൻഡ് പബ്ലിഷിങ് കമ്പനി ലിമിറ്റഡിനും തൈക്കുടം ബ്രിഡ്ജിനും അതിന്റെ അംഗീകാരം നൽകണമെന്നും ഉത്തരവിൽ പറയുന്നു.
മാതൃഭൂമി മ്യൂസിക്കിനായി തൈക്കുടം ബ്രിഡ്ജ് ചിട്ടപ്പെടുത്തിയ നവരസം (2015) ഗാനത്തിന്റെ പേരിലുള്ള വാണിജ്യതർക്കമാണ് കോടതിയിലെത്തിയത്. നവരസം ഗാനത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ടെന്ന് വരാഹരൂപത്തിന്റെ സംഗീതസംവിധായകൻ സമ്മതിച്ചതായി കോടതി ചൂണ്ടിക്കാട്ടി.