പാലക്കാട്: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം തുടർച്ചയായ രണ്ടാം ദിവസവും ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂട് (40.1 ഡിഗ്രി സെൽഷ്യസ്) ഇന്ന് പാലക്കാട് രേഖപെടുത്തി. സാധാരണ ഊഷ്‌മാവിനെക്കാൾ 3.4 ഡിഗ്രി സെൽഷ്യസ് കൂടുതലാണ് ഇത്.
അതേസമയം കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ തന്നെ ഓട്ടോമാറ്റിക് കാലാവസ്ഥ മാപിനികളിൽ പാലക്കാട് ജില്ലയിലെ മലമ്പുഴ ഡാം, മംഗലം ഡാം എന്നീ മേഖലകളിൽ 42 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപെടുത്തി.