കൂവപ്പടി: തൃശ്ശൂർ പൂരം തിരുവമ്പാടി വിഭാഗം മേളപ്രമാണിയായി തിരഞ്ഞെടുക്കപ്പെട്ട ചേരാനല്ലൂർ ശങ്കരൻകുട്ടൻ മാരാരെ ഹിന്ദു ഐക്യവേദി കൂവപ്പടി പഞ്ചായത്ത് സമിതി ആദരിച്ചു. മഞ്ഞപ്പെട്ടിയിലെ മാരാരുടെ വസതിയിൽ നടന്ന ചടങ്ങിൽ കെ.ബി. സുധാകരൻ പൊന്നാടയണിയിച്ചു.
ഐക്യവേദി താലൂക്ക് സെക്രട്ടറി വി.പി. ശ്രീനിവാസൻ, കൂവപ്പടി പഞ്ചായത്ത് സമിതി ജന. സെക്രട്ടറി ഗിരീഷ് നെടുമ്പുറത്ത്, വാഴക്കുളം പഞ്ചായത്ത് സമിതി. പ്രസിഡന്റ് മോഹനൻ എന്നിവർ സന്നിഹിതരായിരുന്നു.