ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് സി.ബി.ഐ നോട്ടിസ്. മദ്യ അഴിമതിക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ്. ഞായറാഴ്ച ഹാജരാകാനാണ് നോട്ടീസില്‍ അറിയിച്ചിരിക്കുന്നതെന്നാണ് വിവരം.
കെജ്‌രിവാളിന് എതിരെ നേരത്തെ മൊഴി ലഭിച്ചിരുന്നു. കെജ്‌രിവാളിന്റെ സ്റ്റാഫിനെ മാസങ്ങള്‍ക്ക് മുന്‍പ് സിബിഐ ചോദ്യം ചെയ്തിരുന്നു. കേസില്‍ നേരത്തെ അറസ്റ്റിലായ മലയാളി വിജയ് നായരുടെ ഫോണ്‍ വഴി കെജ്‌രിവാള്‍ മദ്യവ്യവസായികളുമായി ചര്‍ച്ച നടത്തി എന്നാണ് മൊഴി ലഭിച്ചത്.
കേസില്‍ സിബിഐ നടപടികള്‍ തുടരുകയാണ്. സിസോദിയയുടെ വീട്ടിലടക്കം രാജ്യത്ത് 31 ഇടങ്ങളില്‍ പരിശോധന നടത്തിയ സിബിഐ പ്രതികളെ ഓരോരുത്തരെയായി ചോദ്യം ചെയ്യാനും വിളിപ്പിക്കുന്നുണ്ട്.