തിരുവനന്തപുരം; വേള്‍ഡ് ബാങ്ക്, സിംഗപ്പൂരില്‍ നിന്നുള്ള പ്രതിനിധികള്‍ ടെക്നോപാര്‍ക്ക് സന്ദര്‍ശിച്ചു. കേരളാ അര്‍ബന്‍ പ്രൊജക്ട് ടീം ലീഡര്‍ സിയു ജെറി ചെന്‍ (അര്‍ബന്‍ എക്കണോമിസ്റ്റ്), സോങ്സു ചോയ് (അര്‍ബന്‍ എക്കണോമിസ്റ്റ്), റിബി റേച്ചല്‍ മാത്യു (അര്‍ബന്‍ റിസേര്‍ച്ചര്‍ – കണ്‍സള്‍ടന്റ്) എന്നിവരാണ് ടെക്നോപാര്‍ക്കിലെത്തിയത്. കേരളത്തിന്റെ സാമ്പത്തികവും സ്ഥലപരവുമായ വികസനം വിലയിരുത്തുന്നതിനായി എത്തിയ സംഘം ഐ.ടി മേഖലയിലെ വളര്‍ച്ചാ സാധ്യതകളെക്കുറിച്ചും കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ അത് ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും ചോദിച്ചറിഞ്ഞു. പാര്‍ക്ക് സെന്ററില്‍ നടന്ന കൂടിക്കാഴ്ച്ചയില്‍ ടെക്നോപാര്‍ക്ക് സി.ഇ.ഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട), കേരളാ ഐ.ടി പാര്‍ക്ക്സ് സി.എം.ഒ മഞ്ജിത്ത് ചെറിയാന്, ടെക്നോപാര്‍ക്ക് ജനറല്‍ മാനേജര്‍ (പ്രൊജക്ട്സ്) മാധവന് പ്രവീണ്‍, സി.എഫ്.ഒ ജയന്തി എല്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.