കൊച്ചി: കെഎസ്ആര്‍ടിസിക്ക് തിരിച്ചടി. സ്വകാര്യബസുകള്‍ക്ക് ദീര്‍ഘദൂര റൂട്ടുകളില്‍ സര്‍വീസ് നടത്താമെന്ന് ഹൈക്കോടതി. സ്വകാര്യ ബസുകള്‍ക്ക് 140 കിലോമീറ്ററിന് മുകളില്‍ സര്‍വീസ് നടത്താനാകില്ലെന്നായിരുന്നു ഗതാഗത വകുപ്പ് അറിയിച്ചിരുന്നത്. എന്നാല്‍ ഈ റൂട്ടുകളില്‍ നിലവിലുളള പെര്‍മിറ്റുകള്‍ക്ക് തല്‍ക്കാലത്തേക്ക് സര്‍വീസ് തുടരാമെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ബസുകള്‍ക്ക് നിലവിലുളള പെര്‍മിറ്റ് പുതുക്കുകയും ചെയ്യാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.അതേസമയം, ഹൈക്കോടതിയുടെ ഉത്തരവ് ദീര്‍ഘദൂര റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന സ്വിഫ്റ്റ് ബസുകള്‍ അടക്കമുളളവയ്ക്ക് തിരിച്ചടിയാകും.