തിരുവനന്തപുരം: യാത്രക്കാര്‍ക്ക് 30 % നിരക്ക് ഇളവ് പ്രഖ്യാപിച്ച് കെ.എസ്. ആര്‍.ടി.സി. പുതുതായി ആരംഭിച്ച ടേക്ക ഓവര്‍ സര്‍വീസുകളിലാണ് നിരക്ക് ഇളവ് ലഭ്യമാകുക. സ്വകാര്യ ബസുകള്‍ അനധികൃതമായി സര്‍വീസ് നടത്തുന്ന സാഹചര്യത്തില്‍ കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാനാണ് നിരക്ക് ഇളവ് പ്രാബല്യത്തില്‍ വരുത്തുന്നതെന്ന് കെ.എസ്.ആര്‍.ടി.സി. ചെയര്‍മാന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കി.
140 കിലോമീറ്ററിനു മുകളിൽ സർവീസ് നടത്താൻ കെഎസ്ആർടിസിക്കാണ് നിയമപരമായി അധികാരം. മുൻപ് സ്വകാര്യ ബസുകൾക്ക് 140 കിലോമീറ്ററിലധികം ദൂരം സർവീസ് നടത്താൻ വിവിധ ആർടിഒകൾ അനുമതി നൽകിയിരുന്നു. കെഎസ്ആർടിസി കോടതിയെ സമീപിച്ചാണ് ഇത്തരം പെർമിറ്റുകൾ റദ്ദാക്കി റൂട്ട് ഏറ്റെടുത്തത്.
ഇപ്പോഴും ചില സ്ഥലങ്ങളിൽ സ്വകാര്യ ബസുകൾ 140 കിലോമീറ്ററിലധികം ദൂരം സർവീസ് നടത്തുന്നുണ്ട്. ഇവരെ നിയന്ത്രിക്കാതെ നിരക്കിന് ഇളവ് നൽകിയത് അപഹാസ്യമാണെന്ന് തൊഴിലാളി യൂണിയനുകൾ ചൂണ്ടിക്കാട്ടുന്നു.
“കെ.എസ്.ആര്‍.ടി.സി ഓപ്പറേറ്റ് ചെയ്തു വരുന്ന പുതിയ ദീര്‍ഘ ദൂര സര്‍വ്വീസുകള്‍ക്ക് ഒപ്പം അനധികൃതമായി സ്വകാര്യ സര്‍വ്വീസുകള്‍ എല്ലാ നിയമങ്ങളും ലംഘിച്ച് സ്വകര്യ ബസുകള്‍ സര്‍വീസ് നടത്തുനതായി പരാതികള്‍ ലഭിച്ചിരുന്നു. ഇത്തരം സര്‍വ്വീസുകള്‍ യാതൊരു അംഗീകൃത ടിക്കറ്റ് നിരക്കുകളും പാലിക്കാതെ അനധികൃതമായി സര്‍വ്വീസ് നടത്തി കനത്ത നഷ്ടമാണ് വരുത്തുന്നത്.
ഈ സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് ഗുണകരമാകുന്ന തരത്തിലും, അധികമായി യാത്രക്കാരെ ആകര്‍ഷിക്കുന്ന തരത്തിലും കടുത്ത നഷ്ടം കുറയ്ക്കുന്നതിനുമായി 140 കിലോമീറ്റര്‍ മുകളിലായി പുതിയതായി ആരംഭി ച്ച 223 ടേക്ക് ഓവര്‍ സര്‍വീസുകള്‍ക്ക് നിലവിലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 30 %നിരക്ക് ഇളവ് കെ എസ് ആര്‍ ടി സി പ്രഖ്യാപിച്ചു”.- വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.