തിരുവനന്തപുരം: സംസ്ഥാനത്ത് താപനില 45 ഡിഗ്രി സെൽഷ്യസ് കടന്നു. പാലക്കാട് എരിമയൂരിലാണ് ഇന്ന് താപനില 45.5 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്.
തൃശൂരിൽ വെള്ളാനിക്കരയിലും പീച്ചിയിലും ചൂട് 42 ഡിഗ്രി കടന്നു. പാലക്കാട് മലമ്പുഴയിൽ 42.3 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. കാലാ
വസ്ഥാ കേന്ദ്രത്തിന്റെ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളിലാണ് ഉയർന്ന ചൂട് രേഖപ്പെടുത്തിയത്.
കാലാവസ്ഥാ കേന്ദ്രത്തിന്റെ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളിലാണ് ഉയർന്ന ചൂട് രേഖപ്പെടുത്തിയത്. 14 ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളിൽ താപനില 40 ഡിഗ്രി സെൽഷ്യസ് കടന്നു.
സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പാണ് നിലനില്‍ക്കുന്നത്. ഇന്നും നാളെയും അഞ്ച് ജില്ലകളിലാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്
നൽകിയിരിക്കുന്നത്. കടുത്ത ചൂടിൽ, അതീവ ജാഗ്രത പാലിക്കണമെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. പൊതുജനങ്ങള്‍ പകൽ 11 മുതല്‍ 3
വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നാണ് പ്രധാന നിര്‍ദ്ദേശം.
ഒറ്റപ്പെട്ടയിടങ്ങളിൽ മഴ കിട്ടുമെ ങ്കിലും വേനൽ മഴ പൊതുവെ ദുർബലമാകുമെന്നും മുന്നറിയിപ്പുണ്ട്. താപനില ഉയർന്ന് നിൽക്കുന്നതിനാൽ പുഴകളിലും കുളങ്ങളിലും കിണറുകളിലുമെല്ലാം ജലനിരപ്പ് താഴ്ന്നു വരികയാണ്.
തീരപ്രദേശങ്ങളെയും മലയോരമേഖലകളെയും അപേക്ഷിച്ച് ഇടനാടുകളിൽ ചൂട് കൂടുതലായിരിക്കും. അൾട്രാവയലറ്റ് വികിരണ തോതും അപകടനിലയിലായതി
നാൽ പകൽ 11 മുതൽ മൂന്ന് വരെ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണമെന്നാണ് കാലാവസ്ഥാ വിഭാഗം നൽകുന്ന മുന്നറിയിപ്പ്.