നിവിൻപോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്ത ഹിസ്റ്റോറിക്കൽ ഡ്രാമ തുറമുഖം ഒടിടി റിലീസിന് തയ്യാറെടുക്കുന്നു. പ്രമുഖ പ്ലാറ്റ്ഫോമായ സോണി ലിവിൽ ഏപ്രിൽ 28 മുതലാണ് ചിത്രം സ്ട്രീം ചെയ്യുക. മാർച്ച് 10നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.
1962 വരെ കൊച്ചിയിൽ നിലനിന്നിരുന്ന ചാപ്പ തൊഴിൽ വിഭജന സമ്പ്രദായവും ഇത് അവസാനിപ്പിക്കാനായി തൊഴിലാളികൾ നടത്തിയ സമരത്തെ പറ്റിയുമാണ് ചിത്രം പറയുന്നത്. 1940കളിലെയും 50കളിലെയും കൊച്ചിയിലാണ് കഥ നടക്കുന്നത്.
നിവിൻ പോളിയെ കൂടാതെ ജോജു ജോർജ്,ഇന്ദ്രജിത് സുകുമാരൻ,നിമിഷ സജയൻ,പൂർണിമ ഇന്ദ്രജിത്,അർജുൻ അശോകൻ,ദർശന രാജേന്ദ്രൻ,സുദേവ് നായർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.