കരുനാഗപ്പള്ളി: സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയ്ക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കുലശേഖരപുരം സ്വദേശി പക്കി സുനി എന്ന സുനില്‍ കുമാറിനെയാണ് (36) കരുനാഗപ്പള്ളി പോക്സോ കോടതി ജഡ്ജി വി. ഉദയകുമാര്‍ ശിക്ഷിച്ചത്. പീഡനത്തിനിരയായ പെണ്‍കുട്ടി പിന്നീട് ആത്മഹത്യ ചെയ്തിരുന്നു. 2017-ലാണ് കേസിനാസ്പദമായ സംഭവം.