ആലപ്പുഴ: കളിക്കുന്നതിനിടെ ബക്കറ്റിലെ വെള്ളത്തില്‍ വീണ് രണ്ട് വയസുകാരന് മരിച്ചു. കോമന പുതുവല്‍ വിനയന്റെ മകന് വിഘ്നേശ്വറാണ് മരിച്ചത്. അമ്പലപ്പുഴയില്‍ രാവിലെ 10 മണിയോടെയായിരുന്നു ദാരുണമായ സംഭവം നടന്നത്. കുട്ടിയെ കാണാതെ വന്നപ്പോള്‍ മുത്തശിയും സഹോദരിയും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുഞ്ഞിനെ വീടിന് പുറകിലുള്ള ബക്കറ്റിലെ വെള്ളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മത്സ്യത്തൊഴിലാളിയായ പിതാവ് ജോലിക്ക് പോയിരുന്നു. കുട്ടിയുടെ അമ്മ നേരത്തെ മരിച്ചിരുന്നു