തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഫണ്ട് വകമാറ്റിയ കേസ് ഫുള്‍ ബെഞ്ചിന് വിട്ട വിധി ചോദ്യം ചെയ്ത് ഹര്ജിക്കാരന് നല്കിയ റിവ്യൂ ഹര്‍ജി ലോകായുക്ത തള്ളി. ഹര്‍ജിക്കാരന്റേത് ദുര്‍ബലമായ വാദങ്ങളാണെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദുമടങ്ങുന്ന ബെഞ്ച് വിലയിരുത്തി.
കേസ് ഉച്ചയ്ക്ക് ശേഷം ഫുള്‍ ബെഞ്ച് പരിഗണിക്കും. അതേസമയം, ലോകായുക്തയിലും ഉപലോകായുക്തയിലും ആരാണ് ഭിന്ന വിധി പുറപ്പെടുവിച്ചതെന്ന പരാതിക്കാരന്റെ ചോദ്യത്തിന് ലോകായുക്ത മറുപടി നല്‍കിയില്ല. ഇത് പ്രതീക്ഷിച്ച ഉത്തരവാണെന്ന് ഹര്ജിക്കാരന് ആര് എസ് ശശികുമാര്‍ പ്രതികരിച്ചു. നീതി കിട്ടുംവരെ നിയമപോരാട്ടം തുടരുമെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, കഴിഞ്ഞദിവസം പരാതിക്കാരനായ ആര്‍എസ് ശശികുമാറിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ലോകായുക്ത നടത്തിയത്. ശശികുമാറിന് ഞങ്ങളെ വിശ്വാസമില്ലെന്നാണ് പറയുന്നത്. വിശ്വാസമില്ലെങ്കില്‍ പിന്നെ എന്തിനാണ് കേസ് ഞങ്ങള്‍ പരിഗണിക്കുന്നതെന്ന് ലോകായുക്ത ചോദിച്ചു.
ജഡ്ജിമാരെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലാണ് അദ്ദേഹം സംസാരിക്കുന്നത്. ആരോ സ്വാധീനം ചെലുത്തിയെന്നൊക്കെയാണ് പറയുന്നത്. ഒരു കേസ് പരിഗണനയിലിരിക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ പറയുന്നത് ശരിയല്ല. പരാതിക്കാരന് ആള്‍ക്കൂട്ട അധിക്ഷേപം നടത്തുകയാണെന്നും ലോകായുക്ത കുറ്റപ്പെടുത്തി. ഒരു പേപ്പട്ടി വഴിയില്‍ നില്ക്കുമ്പോള് അതിന്റെ വായില്‍ കോലിട്ട് കുത്താതെ മാറി പോവുകയാണ് നല്ലത്. അതുകൊണ്ടാണ് കൂടുതല്‍ ഒന്നും പറയാത്തതെന്നും ലോകായുക്ത അഭിപ്രായപ്പെട്ടു.