കണ്ണൂര്‍: കണ്ണൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. വാഴക്കുണ്ടം സ്വദേശി എബിന് സെബാസ്റ്റ്യന്‍ ( 21) ആണ് മരിച്ചത്. കര്‍ണാടക അതിര്‍ത്തിയോടു ചേര്‍ന്ന് കിടക്കുന്ന പ്രദേശത്താണ് സംഭവം. കൃഷിയിടത്തില്‍ അവശനിലയില്‍ കണ്ടെത്തിയ എബിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അതേസമയം, യുവാവിന്റെ നെഞ്ചില്‍ ആനയുടെ ചവിട്ട് ഏറ്റുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.