കണ്ണൂര്‍: തലശ്ശേരി എരഞ്ഞോളി പാലത്തിന് സമീപമുണ്ടായ സ്ഫോടനത്തില്‍ യുവാവിന്റെ രണ്ട് കൈപ്പത്തികളും അറ്റു. എരഞ്ഞോളി സ്വദേശി വിഷ്ണുവിനാണ് ഗുരുതരമായി പരിക്കേറ്റത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.
വീടിനോട് ചേര്‍ന്നുള്ള പറമ്ബില്‍ വച്ചാണ് സ്ഫോടനം നടന്നത്. യുവാവിനെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബോംബ് നിര്‍മിക്കുന്നതിനിടയില്‍ പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തില്‍ തലശ്ശേരി പൊലീസ് അന്വേഷണം ആരംഭിച്ചു. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന തുടങ്ങി.