കൊച്ചി: ആലുവ പൊലീസ് സ്റ്റേഷനു മുന്നില്‍ ട്രാന്‍സ് ജെണ്ടര്‍ യുവതിയുടെ ആത്മഹത്യാ ഭീഷണി. അന്നാ രാജു എന്ന യുവതിയാണ് പുലര്‍ച്ചെ പൊലീസ് സ്റ്റേഷനു മുന്നിലെ ആല് മരത്തില്‍ കയറിയത്. കഴിഞ്ഞ 17 ന് ഇവരെ ഇതര സംസ്ഥാന തൊഴിലാളികള്‍ ആക്രമിച്ചിരുന്നു. ഈ കേസിൽ നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് ആത്മഹത്യാ ഭീഷണി.