പട്ന : കേരളത്തിൽ ജോൺ ജോണിന്റെ നേതൃത്വത്തിലുള്ള നാഷനൽ ജനതാദൾ ആർജെഡിയിൽ ലയിച്ചു. യുഡിഎഫിന്റെ ഘടകകക്ഷിയാണ് നാഷനൽ ജനതാദൾ. ആർജെഡി കേരള ഘടകം അധ്യക്ഷനായി ജോൺ ജോണിനെ ആർജെഡി അധ്യക്ഷൻ ലാലു യാദവ് നിയമിച്ചു.
ആർജെഡി കേരള ഘടകം അധ്യക്ഷയായിരുന്ന അനു ചാക്കോയെ പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയായും നിയമിച്ചു. അനു ചാക്കോയ്ക്ക് കേരള സംസ്ഥാന ചുമതലയും നൽകിയിട്ടുണ്ട്. ഔപചാരിക ലയന പ്രഖ്യാപനം ബുധനാഴ്ച ന്യൂഡൽഹിയിലെ ആർജെഡി ഓഫിസിൽ നടക്കും.