തിരുവനന്തപുരം: വർക്കല അയിരൂരിൽ പ്രണയത്തിൽ നിന്ന് പിൻമാറാൻ മുൻ കാമുകനെ പുതിയ കാമുകനുമായി ചേർന്ന് നഗ്നനാക്കി മർദിച്ച കേസിൽ യുവതി അറസ്റ്റിൽ.
വൿക്കല സ്വദേശിനിയും ബിസിഎ ഒന്നാം വർഷ വിദ്യാർഥിനിയുമായ ലക്ഷ്മി പ്രിയയാണ് അറസ്റ്റിലായത്. സംഘത്തിലുണ്ടായിരുന്ന മഞ്ഞുമ്മൽ സ്വദേശി അമലിനെ പോലീസ് നേരത്തെ പിടികൂടിയിരുന്നു.
വർക്കല സ്വദേശിയായ യുവാവും ലക്ഷ്മി പ്രിയയും പ്രണയത്തിലായിരുന്നു, എന്നാൽ ബിസിഎക്ക് പഠിക്കാൻ പോയ പെൺകുട്ടി മറ്റൊരാളുമായി പ്രണയത്തിലായി. തുടർന്ന് ആദ്യ കാമുകനെ ഒഴിവാക്കാൻ പല തവണ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്നാണ് വിളിച്ചിറക്കി കൊണ്ടുപോയി മർദ്ദിച്ചത്. ഫോണും സ്വർണ്ണവുമടക്കം യുവാവിന്റെ കയ്യിലിരുന്ന മൊബൈൽ വരെ പെൺകുട്ടിയും പുതിയ കാമുകനും കൂട്ടാളികളും മോഷ്ട്ടിച്ചിരുന്നു.
നാക്കിൽ ചാർജർ വച്ച് ഷോക്കടിപ്പിച്ചതായും, കഞ്ചാവ് വലിപ്പിച്ചെന്നും പരാതിയിലുണ്ട്.