തൃശ്ശൂർ: പ്രശസ്ത ബാല സാഹിത്യകാരൻ കെവി രാമനാഥൻ അന്തരിച്ചു. 91 വയസായിരുന്നു.
2014-ലെ ബാലസാഹിത്യ രംഗത്തെ സമഗ്രസംഭാവനക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്.
അത്ഭുത നീരാളി, അത്ഭുത വാനരൻമാർ, ആമയും മുയലും ഒരിക്കൽ കൂടി, മാന്ത്രിക പൂച്ച എന്നിങ്ങനെ പ്രശസ്തമായ ബാലസാഹിത്യ കൃതികളുടെ രചയിതാവാണ് കെവി രാമനാഥൻ.
ഇരിങ്ങാലക്കുട നാഷ്ണൽ ഹൈസ്ക്കൂളിൽ 36 വർഷം അധ്യാപകനായിരുന്നു. ഭാര്യ കെകെ രാധ ( റിട്ടയേർഡ് പ്രിൻസിപ്പൽ, ഇരിങ്ങാലക്കുട ഗവ, വൊക്കേഷ്ണൽ ഹയർ സെക്കൻഡറി സ്കൂൾ, മക്കൾ സാമൂഹിക പ്രവർത്തകയും പത്രപ്രവർത്തകയുമായ രേണു രാമനാഥ്, ഇന്ദുകല ( അധ്യാപിക), മരുമക്കൾ പരേതനായ ചിത്രകാരൻ രാജൻ, അഡ്വ. കെജി ജയകുമാർ.