കായംകുളം: കായംകുളത്ത് വളർത്ത് മൃഗങ്ങൾക്ക് നേരെ തെരുവ് നായ്ക്കളുടെ ആക്രമണം.
മുതുകുളം വടക്ക് നടുക്കേപ്പൊരയിൽ ഫിലിപ്പീസിന്റെ വളർത്തു മൃഗങ്ങളായ 2 ആടിനെയാണ് തെരുവ് നായ്ക്കൾ കടിച്ച് കൊന്നത്.
കൂട്ടമായെത്തിയ നായ്ക്കൾ രാത്രിയിൽ തൊഴുത്തിലെ ആടുകളെ ആക്രമിക്കുകയായിരുന്നു. മുതുകുളത്ത് ഇതിന് മുൻപും തെരുവ് നായ് ആക്രമണം ഉണ്ടാകുകയും നിരവധി വളർത്ത് മൃഗങ്ങളെ നഷ്ട്ടമാകുകയും ചെയ്തിരുന്നു.