വെഞ്ഞാറന്മൂട്: പത്ത് വയസുള്ള ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഢനത്തിനിരയാക്കാൻ ശ്രമിച്ച വയോധികനെ അറസ്റ്റ് ചെയ്തു.
മാണിക്കൽ ജയശ്രീ ഭവനിൽ രാജനാണ്(59) അറസ്റ്റിലായത്. വീടിന്റെ സമീപത്തായുള്ള പറമ്പിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ഇയാൾ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
കുട്ടി കുതറി ഓടി രക്ഷപ്പെടുകയായിരുന്നു. മാതാപിതാക്കളോട് വിവരം കുട്ടി പറയുകയും, തുടർന്ന് വെഞ്ഞാറമ്മൂട് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു.